Kerala Lottery Result 2023 Sthree Sakthi SS-369 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി എസ് എസ് 369 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഉടൻ പുറത്ത് വിടും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനമായി അയ്യായിരം രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ചൊവ്വാഴ്ചയാണ് സത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.


ALSO READ : Kerala Lottery Result : 70 ലക്ഷം നേടിയത് നിങ്ങളാണോ? അക്ഷയ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു


5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.


സ്ത്രീ ശക്തിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, ഫിഫ്റ്റി-ഫിഫ്റ്റി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.


ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.