തിരുവനന്തപുരം: നാളെയാണ് ഓണം ബമ്പർ 2023ന്റെ നറുക്കെടുപ്പ് നടക്കുന്നത്. അവസാന മണിക്കൂറുകളിലും ഭാ​ഗ്യാന്വേഷികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ടിക്കറ്റിന് ആവശ്യക്കാർ കൂടിയതിനാൽ വിൽപ്പന സമയം നീട്ടിയിരിക്കുകയാണ്. നാളെ രാവിലെ 10 മണിവരെ ഏജന്റുമാര്‍ക്ക് ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നും ലോട്ടറികള്‍ വാങ്ങിക്കാമെന്ന് പുതിയ അറിയിപ്പിൽ വ്യക്തമാക്കുന്നത്. രാവിലെ 8 മണിക്ക് തന്നെ മെയിൻ - സബ് ഏജൻസികളെല്ലാം ഓഫീസുകള്‍ തുറക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ലോട്ടറി ഓഫീസർ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വർഷത്തെ തിരുവോണം ബമ്പറിന്റെ ഫലം അറിയാൻ ഇനി ഒരു നാൾ മാത്രമാണ് ബാക്കി. നാളെ സെപ്റ്റംബർ 20 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് തിരുവോണം ബമ്പർ ഫലം പുറത്ത് വിടും. ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനത്തിൽ വെച്ചാണ് നറുക്കെടുപ്പ് സംഘടിപ്പിക്കുക. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനതുകയായ 25 കോടിയാണ് തിരുവോണം ബമ്പർ ലോട്ടറിയിലൂടെ ലഭിക്കുക.


രണ്ടാം സമ്മാനം നേടുന്നവർക്കും കോടികൾ തന്നെയാണ് സമ്മാനമായി ലഭിക്കുക. ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക്. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്ക്. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനമായി ലഭിക്കും. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.


ഇത്തവണയും നറുക്കെടുപ്പ് ഫലത്തിനായി കാത്തിരിക്കുന്നത് ലക്ഷങ്ങളാണ്. 80 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് വിൽപനയ്ക്കായി അച്ചടിച്ചത്. കഴിഞ്ഞ വർഷം 66 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റു പോയത്. 67 ലക്ഷം ടിക്കറ്റുകളായിരുന്നു ലോട്ടറി വകുപ്പ് അച്ചടിച്ചിരുന്നത്. എന്നാൽ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 71.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബമ്പർ എടുത്ത ഇതരസംസ്ഥാനത്തൊഴിലാളികളുടെ കണക്കിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.


ഒന്നാം സമ്മാനം : 25 കോടി രൂപ


രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേര്‍ക്ക്.


മൂന്നാം സമ്മാനം:  50 ലക്ഷം വീതം 20 പേർക്ക്.


നാലാം സമ്മാനം: അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്ക്


അഞ്ചാം സമ്മാനം : രണ്ടുലക്ഷം വീതം 10 പേര്‍ക്ക്


ആറാം സമ്മാനം : അയ്യായിരം രൂപ വീതം 60 പേർക്ക്(അവസാന നാല് അക്കങ്ങൾ)


ഏഴാം സമ്മാനം : രണ്ടായിരം രൂപ വീതം 90 പേർക്ക്(അവസാന നാല് അക്കങ്ങൾ)


എട്ടാം സമ്മാനം : ആയിരം രൂപ വീതം 138 പേർക്ക് (അവസാന നാല് അക്കങ്ങൾ)


ഒമ്പതാം സമ്മാനം : അഞ്ഞൂറ് രൂപ വീതം 306 പേർക്ക് (അവസാന നാല് അക്കങ്ങൾ)


കഴിഞ്ഞ വർഷം തിരുവനന്തപുരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനൂപായിരുന്നു കേരള ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാനതുകയ്ക്ക് അർഹനായത്. അനൂപ് പഴവങ്ങാടിയിൽ നിന്നുമെടുത്ത TJ 750605 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.