Pooja Bumber: പൂജാ ബമ്പര്‍ നറുക്കെടുപ്പിന് ആറു നാള് കൂടി: കോടിപതിയെ 22-ന് അറിയാം
Pooja Bumber Result: ഈ വര്‍ഷത്തെ പൂജാ ബമ്പര്‍ നറുക്കെടുപ്പ് റിസൽട്ട് 22-ന് .
അഞ്ചു നാളുകള്‍ക്കപ്പുറം 12 കോടി മഹാഭാഗ്യം മാടിവിളിക്കുന്നത് ഒരു ഭാഗ്യവാനേയോ ഭാഗ്യവതിയേയോ ? അതോ ഷെയറിട്ട് ടിക്കറ്റ് വാങ്ങുന്ന സൗഹൃദങ്ങള്‍ക്കോ ? തല വര മാറ്റുന്ന സമയം ശരിയാണോയെന്ന് 22-ാം തീയതി ഉച്ചയ്ക്ക് രണ്ടു മണിക്ക് അറിയാം. ഒന്നാം സമ്മാന വിജയിക്കൊപ്പം ഏജന്റിനെയും കോടിപതിയാക്കുന്ന ഈ വര്‍ഷത്തെ പൂജാ ബമ്പര്‍ നറുക്കെടുപ്പ് സൃഷ്ടിക്കുന്നത് രണ്ടാം സമ്മാനാര്‍ഹരാകുന്ന നാല് കോടിപതികളെക്കൂടിയാണ്. മുന്‍ വര്‍ഷം 10 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം ഇക്കുറി 12 കോടി ആക്കി ഉയര്‍ത്തിയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജനങ്ങളിലേയ്ക്ക് ഇറങ്ങിയത്.300 രൂപ മുടക്കില്‍ ഭാഗ്യത്തിന്റെ സ്വപ്‌നലോകത്തേക്ക് കടന്നുകയറാന്‍ ജനങ്ങളുടെ ആവേശത്തിനൊപ്പം ലോട്ടറി വകുപ്പും മുന്നേറുകയാണ്.
ALSO READ: മൂന്നാർ ദേവികുളത്ത് ജനവാസ മേഖലയിൽ ഇറങ്ങി പടയപ്പ
വിപണിയില്‍ ഇറക്കിയിട്ടുള്ള ടിക്കറ്റുകളില്‍ 16.11.2023 വൈകുന്നേരം നാലു മണി വരെയുള്ള കണക്ക് അനുസരിച്ച് മുപ്പത്തിയൊന്ന് ലക്ഷത്തി മുപ്പതിനായിരം (31,30,000) ടിക്കറ്റുകളാണ് വിറ്റുപോയത്.
10 ലക്ഷം വീതം സമ്മാനം നല്‍കി 10 പേരെ ലക്ഷാധിപതികളാക്കുന്ന (ഓരോ പരമ്പരയിലും രണ്ട് വീതം) മൂന്നാം സമ്മാനവും അഞ്ച് പരമ്പരകള്‍ക്ക് മൂന്നു ലക്ഷം വീതം നല്‍കുന്ന നാലാം സമ്മാനവും അഞ്ചാം സമ്മാനമായി അഞ്ച് പരമ്പരകള്‍ക്ക് രണ്ടു ലക്ഷം വീതവും നല്‍കുന്ന വിധത്തിലാണ് സമ്മാനഘടന. ആറ് മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 1000, 500, 300 രൂപയും നല്‍കും. ജെ.എ, ജെ.ബി, ജെ.സി, ജെ.ഡി, ജെ.ഇ സീരീസുകളിലാണ് ടിക്കറ്റ് വില്‍പ്പന. കേരള സംസ്ഥാന ഭാഗ്യക്കുറി വില്‍പ്പന ഏജന്റുമാരും ലോട്ടി കച്ചവടക്കാരും വഴി നേരിട്ടാണ്. ഓണ്‍ലൈന്‍, വ്യാജ ടിക്കറ്റുകളില്‍ വഞ്ചിതരാകരുത്. നറുക്കെടുപ്പ് ഫലം www.statelottery.kerala.gov.in ലഭ്യമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.