തിരുവനന്തപുരം: കേരളക്കര കാത്തിരിക്കുന്ന വിഷു ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. 12 കോടിയാണ് വിഷു ബമ്പറിൻറെ ഒന്നാം സമ്മാനം. നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും. നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്സൈറ്റായ www.statelottery.kerala.gov.in യില്‍ ലഭ്യമാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു കോടി രൂപ വീതം ആറ് പേർക്കാണ് വിഷു ബമ്പർ ലോട്ടറിയുടെ രണ്ടാം സമ്മാനം. 10 ലക്ഷം വീതം ആറ് പേർക്ക് മൂന്നാം സമ്മാനവും ലഭിക്കും. 300 രൂപയാണ് ടിക്കറ്റ് വില. വിഷു ബമ്പറിന്റെ നറുക്കെടുപ്പിനൊപ്പം 10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന മണ്‍സൂണ്‍ ബമ്പറിന്റെ പ്രകാശനവും നടക്കും. 250 രൂപയാണ് ടിക്കറ്റ് നിരക്ക്. 


ALSO READ: ഈ രാശിക്കാർ ഇന്ന് ആ​ഗ്രഹിച്ചതെല്ലാം നേടും! ഇവർക്ക് കഷ്ടപ്പാട്; സമ്പൂർണ രാശിഫലം


ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം വിജയികൾ കേരള ലോട്ടറി ഓഫീസിൽ നേരിട്ടെത്തി വിജയിച്ച ടിക്കറ്റും തിരിച്ചറിയൽ രേഖകളും ഹാജരാക്കി പണം കൈപ്പറ്റണം. കോഴിക്കോട് സ്വദേശിക്കാണ് കഴിഞ്ഞ തവണ വിഷു ബമ്പർ അടിച്ചത്. എന്നാൽ വിവരങ്ങൾ വെളിപ്പെടുത്തരുത് എന്ന അഭ്യർഥന പ്രകാരം ഇത് പുറത്ത് പറഞ്ഞിരുന്നില്ല. 


വിഷു ബമ്പര്‍ സമ്മാനങ്ങള്‍ ഇപ്രകാരം


1-ാം സമ്മാനം: 12 കോടി, 2-ാം സമ്മാനം: ഒരു കോടി രൂപ വീതം ആറ് പേർക്ക്, 3-ാം സമ്മാനം: 10 ലക്ഷം വീതം ആറ് പേർക്ക്, 4-ാം സമ്മാനം: 5 ലക്ഷം വീതം ആറ് പേർക്ക്, 5-ാം സമ്മാനം: 5,000, 6-ാം സമ്മാനം: 2,000, 7-ാം സമ്മാനം: 1,000, 8-ാം സമ്മാനം: 500, 9-ാം സമ്മാനം: 300. അഞ്ചാം സമ്മാനം മുതലുള്ള സമ്മാനങ്ങൾ അവസാന നാലക്കത്തിനാണ് ലഭിക്കുക. 


സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, വിജയികൾക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിലും ടിക്കറ്റ് ഹാജരാക്കി പണം കൈപ്പറ്റാം. സമ്മാനത്തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്