Train Cancelled: നാഗർകോവിൽ-കന്യാകുമാരി സെക്ഷനുകളിൽ അറ്റകുറ്റപ്പണി; 11 ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി
11 Train Cancelled: പൂനെ- കന്യാകുമാരി ജയന്തി എക്സ്പ്രസ്സ്, ബാംഗ്ലൂർ- കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഇന്ന് കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കുമെന്നും ദക്ഷിണ റെയിൽവ്വേ അറിയിച്ചു.
തിരുവനന്തപുരം: നാഗർകോവിൽ കന്യാകുമാരി സെക്ഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടർന്ന് 11 ട്രെയിനുകൾ റദ്ദാക്കി. കൂടാതെ 11 എണ്ണം ഭാഗികമായി റദ്ദാക്കുകയും ചെയ്തു. ഇന്ന് മുതൽ ഏപ്രിൽ 1 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
നാഗർകോവിൽ- കന്യാകുമാരി അൺ റിസർവ്വ്ഡ് എക്സ്പ്രസ്, കന്യാകുമാരി- കൊല്ലം മെമു എക്സ്പ്രസ്, കൊല്ലം- ആലപ്പുഴ അൺറിസർവ്വ്ഡ എക്സ്പ്രസ് ഉൾപ്പടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. പൂനെ- കന്യാകുമാരി ജയന്തി എക്സ്പ്രസ്സ്, ബാംഗ്ലൂർ- കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഇന്ന് കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കുമെന്നും ദക്ഷിണ റെയിൽവ്വേ അറിയിച്ചു.
ALSO READ: കൂടിയത് വെറും 13 രൂപയോ? തൊഴിലുറപ്പ് തൊഴിലാളികളുടെ പുതിയ വേതനം എങ്ങനെ?
കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; 2 മരണം
പത്തനംതിട്ട: കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തനംതിട്ടയിൽ രണ്ടു പേര്‍ മരിച്ചു. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ, ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം എന്നിവരാണ് മരിച്ചത്. പത്തനംതിട്ടയിലെ തുമ്പമൺ എന്ന സ്ഥലത്താണ് സംഭവം നടന്നത്.
ഇന്നലെ രാത്രി 11:15 ഓടെയായിരുന്നു അപകടം. ഏഴംകുളം പട്ടാഴിമുക്കിൽ വച്ചാണ് കണ്ടെയ്നർലോറിയും കാറും കൂട്ടിയിടിച്ചത്. അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. മരിച്ച രണ്ടുപേരും കാർയാത്രികരാണ്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.