MGNREGA New Wage Kerala: കൂടിയത് വെറും 13 രൂപയോ? തൊഴിലുറപ്പ് തൊഴിലാളികളുടെ പുതിയ വേതനം എങ്ങനെ?

Thozhilurappu New salary Hike: ഹരിയാന, അസം, മണിപ്പൂർ, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, രാജസ്ഥാൻ, കേരളം, ലക്ഷദ്വീപ് എന്നീ എട്ട് സംസ്ഥാനങ്ങളിൽ 5 ശതമാനത്തിൽ താഴെ മാത്രമാണ് വർദ്ധനവ്

Written by - Zee Malayalam News Desk | Last Updated : Mar 29, 2024, 01:11 PM IST
  • 3 ശതമാനം വർധന മുതൽ 10 ശതമാനം വരെയാണ് ഇത്തവണത്തെ വർധന
  • കഴിഞ്ഞ തവണ നിരക്ക് പരിഷ്കരിച്ചപ്പോൾ ഇത് 2 ശതമാനം മുതലായിരുന്നു
  • 2023-24 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കേന്ദ്രം 60,000 കോടി രൂപയാണ് അനുവദിച്ചത്
MGNREGA New Wage Kerala: കൂടിയത് വെറും 13 രൂപയോ? തൊഴിലുറപ്പ് തൊഴിലാളികളുടെ പുതിയ വേതനം എങ്ങനെ?

ന്യൂഡൽഹി: വിഷുക്കാലത്ത് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വർധിപ്പിച്ചു. നിലവിലെ നിരക്കിൽ നിന്നും പരമാവധി 10 ശതമാനം വരെയാണ് ഇന്ത്യയിലാകെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇനി ലഭിക്കുക.  ഏറ്റവും വലിയ നിരക്ക് വർധന ഗോവയിലും (10.6) കുറവ് ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലുമാണ്. ഇവിടങ്ങളിൽ 8 ശതമാനം വീതമാണ് വർധന.

ഇനി എത്ര രൂപ

കേരളത്തിലെ കാര്യമെടുത്താൽ 333 രൂപയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി ഇനി മുതൽ 346 രൂപയാകും. 3.9 ശതമാനമാണ് പഴയ നിരക്കിൽ നിന്നും കൂട്ടിയിരിക്കുന്നത്. അതായത് കേരളത്തിൽ തൊഴിലാളികളുടെ കൂലിയിൽ 13 രൂപ കൂടി കൂടും. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണ്ണാടകത്തിൽ നിലവിലെ നിരക്കായ 316 രൂപയിൽ നിന്നും 33 രൂപ കൂടി വർധിച്ച് 349 രൂപയായി. 

ആന്ധ്രാ പ്രദേശിൽ 272 രൂപ നിരക്ക് എന്നത് 28 രൂപ വർധിച്ച് 300 രൂപയായി. ഏറ്റവും വലിയ വർധന ഗോവയിലാണ് 322 രൂപയായിരുന്ന നിരക്ക് 10.6 ശതമാനം ഉയർന്ന് 356 രൂപയായി. അതായത് ഏകദേശം 34 രൂപയോളം വർധന. ഏറ്റവും കുറഞ്ഞ നിരക്കായ 3 ശതമാനം വർധന മുതൽ 10 ശതമാനം വരെയാണ് ഇത്തവണത്തെ വർധന എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ നിരക്ക് പരിഷ്കരിച്ചപ്പോൾ ഇത് 2 ശതമാനം മുതലായിരുന്നു.

എട്ട് സംസ്ഥാനങ്ങളിൽ 5 ശതമാനത്തിൽ താഴെ

ഹരിയാന, അസം, മണിപ്പൂർ, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, രാജസ്ഥാൻ, കേരളം, ലക്ഷദ്വീപ് എന്നീ എട്ട് സംസ്ഥാനങ്ങളിൽ 5 ശതമാനത്തിൽ താഴെ മാത്രമാണ് വർദ്ധനവ്.  2023-24 നെ അപേക്ഷിച്ച് 2024-25 ൽ ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഏറ്റവും കുറഞ്ഞ വേതന നിരക്കായ 3 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്.  

2023 മാർച്ച് 24-നാണ് ഏറ്റവുമൊടുവിൽ തൊഴിലുറപ്പ് വേതനം പരിഷ്കരിച്ചത്. തൊഴിലുറപ്പ് നിയമത്തിൻ്റെ  വ്യവസ്ഥകൾ അനുസരിച്ച് വേതന കാലതാമസത്തിനുള്ള നഷ്ടപരിഹാരം ലഭിക്കാൻ തൊഴിലാളികൾക്ക് അർഹതയുണ്ട്, ഇത് പ്രതിദിനം നൽകാത്ത വേതനത്തിൻ്റെ 0.05% നിരക്കിലായിരിക്കും. മസ്റ്റർ റോൾ അടച്ച് 16-ാം ദിവസം മുതലും വേതനം വന്നില്ലെങ്കിലാണിത്.

മഹാത്മാഗാന്ധി ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ 2023-24 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കേന്ദ്രം 60,000 കോടി രൂപയാണ് അനുവദിച്ചത്. കൂടാതെ, ഗ്രാൻ്റിനായി ബജറ്റ് വിഹിതം 74, 524.29 കോടി രൂപയായും ഉയർത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News