മലപ്പുറം: മലപ്പുറത്ത് കുട്ടിയ്ക്ക് ഇതര സംസ്ഥാന തൊഴിലാളിയുടെ മർദ്ദനം. കുട്ടി ഉരുട്ടിക്കളിച്ച ടയർ ദേഹത്ത് തട്ടിയെന്നാരോപിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ കുട്ടി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മലപ്പുറത്ത് പതിനൊന്നുകാരന് നേരെയാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണമുണ്ടായത്. കുട്ടി ഉരുട്ടിക്കളിച്ച ടയർ ദേഹത്ത് തട്ടിയെന്നാരോപിച്ചാണ് അതിഥി തൊഴിലാളി ബാലനെ ക്രൂരമായി മർദ്ദിച്ചത്. കുട്ടിയുടെ കഴുത്ത് പിടിച്ചു ഞെരിച്ച പ്രതി കൈയ്യിൽ ഉണ്ടായിരുന്ന വടി വാങ്ങി ക്രൂരമായി മർദിക്കുകയും ചെയ്തു. പരിക്കേറ്റ ബാലനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 


ALSO READ: കൊല്ലം പത്തനാപുരത്ത് പുലിയുടെ ആക്രമണം; രണ്ട് ആടുകളെ കൊന്നു


പള്ളിക്കൽ ബസാറിലെ ചെരുപ്പ് നിർമ്മാണ കമ്പനി ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി സൽമാനാണ് കേസിലെ പ്രതി. ഇയാൾക്കെതിരെ ഐപിസി 323, 324 വകുപ്പുകൾ പ്രകാരം തേഞ്ഞിപ്പാലം പോലീസ് കേസെടുത്തു. പ്രതി ഉടൻ അറസ്റ്റിലാകുമെന്ന് പോലീസ് പറഞ്ഞു.


മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ച് പൊളിച്ച് പാർട്സാക്കി വിൽക്കും; അന്തർജില്ലാ വാഹന മോഷ്ടാക്കൾ പിടിയിൽ


പത്തനാപുരം: കൊല്ലം - പത്തനംതിട്ട ജില്ലകളിലായി മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ച് പൊളിച്ച് പാർട്സാക്കി വിൽക്കുന്ന അഞ്ചംഗ സംഘത്തെ പത്തനാപുരം പോലീസ് പിടികൂടി. പത്തനംതിട്ട ജില്ലയിലെ തേപ്പുപാറ മുരുകൻ കുന്ന് രാഖി ഭവനിൽ രാഹുൽ (29), കാവടി ഭാഗം ഒഴുകുപാറ പുത്തൻവീട്ടിൽ ശ്യാം പി പ്രകാശ് (21), തൊടുവക്കാട് വിഷ്ണു ഭവനിൽ വിജീഷ് (21), കാവടി ഭാഗം രാജി ഭവനിൽ അഭി (19), തൊടുവക്കാട് വലിയവിള താഴതിൽ വീട്ടിൽ സിബിൻ (20) എന്നിവരെയാണ് പത്തനാപുരം എസ് ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിവിധ സ്ഥലങ്ങളിൽ നിന്നുമായി അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ ജയകൃഷ്ണന്റെ നിർദ്ദേശാനുസരണം ആയിരുന്നു നടപടി. 


രാത്രികാലങ്ങളിൽ മോട്ടോർസൈക്കിളിൽ കറങ്ങി നടന്ന് വീടുകളുടെ മുറ്റത്ത് വച്ചിരിക്കുന്ന ഇരുചക്രവാഹനങ്ങൾ മോഷണം ചെയ്ത് കൊണ്ടുപോയി പൊളിച്ച് സ്പെയർപാർട്ടുകളായി വിൽക്കുന്നതാണ് ഇവരുടെ രീതി. മാങ്കോട് മുള്ളൂർ നിരപ്പ് സ്വദേശിയായ ഇബ്രാഹിം സിക്കന്ദറുടെ ടിവിഎസ് ബൈക്ക് രണ്ടു മാസം മുൻപ് വീട്ടുമുറ്റത്ത് നിന്നും രാത്രി മോഷണം പോയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. മോഷണം പോയ ടിവിഎസ് ബൈക്കിന്റെ പൊളിച്ച ഭാഗങ്ങളും എഞ്ചിനും പോലീസ് കണ്ടെടുത്തു.  


എഞ്ചിൻ നമ്പറും ഷാസി നമ്പറും മാറ്റം വരുത്തിയ മൂന്ന് മോട്ടോർ സൈക്കിളുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഈ വാഹനങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പത്തനാപുരം ഇൻസ്പെക്ടർ ജയകൃഷ്ണൻ അറിയിച്ചു. പത്തനാപുരം എസ് ഐ ശരലാൽ, ക്രൈം എസ് ഐ സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഷിബു മോൻ, ശ്രീജിത്ത്, വിനോദ്, രാജീവ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.