Cyclone Michaung: മിഷോങ് ചുഴലിക്കാറ്റ്; 118 ട്രെയിൻ സർവീസുകൾ റദ്ദാക്കി
Michaung Cyclone: പുതുച്ചേരിയിൽ നിന്ന് 440 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്കും ചെന്നൈയിൽ നിന്ന് 420 കിലോമീറ്റർ തെക്കുകിഴക്കുമായി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി ഐഎംഡി ശനിയാഴ്ച അറിയിച്ചു.
മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്‌ച തീരം തൊടുമെന്ന് മുന്നറിയിപ്പ്. അതീവ ജാഗ്രതാ നിർദേശം നൽകി. തമിഴ്‌നാട്ടിലുടനീളം സ്‌കൂളുകളും കോളേജുകളും അടച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ചുഴലിക്കാറ്റ് ബാധിത സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഡിസംബർ 3, 4 തിയതികളിൽ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ചുഴലിക്കാറ്റ് വീശുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറും.
പുതുച്ചേരിയിൽ നിന്ന് 440 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്കും ചെന്നൈയിൽ നിന്ന് 420 കിലോമീറ്റർ തെക്കുകിഴക്കുമായി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി ഐഎംഡി ശനിയാഴ്ച അറിയിച്ചു, ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയും അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറുകയും ചെയ്യും. അതിനുശേഷം, വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുകയും തെക്കൻ ആന്ധ്രാപ്രദേശിൽ നിന്ന് പടിഞ്ഞാറ്-മധ്യ ബംഗാൾ ഉൾക്കടലിലേക്കും അതിനോട് ചേർന്നുള്ള വടക്കൻ തമിഴ്‌നാട് തീരങ്ങളിലേക്കും തിങ്കളാഴ്ച ഉച്ചയോടെ എത്തിച്ചേരുകയും ചെയ്യും.
ALSO READ: മിഷോങ് ചുഴലിക്കാറ്റ് നാളെ തീരംതൊടും; തമിഴ്നാട്ടിൽ റെഡ് അലർട്ട്
മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച വൈകിട്ടോടെ ആന്ധ്രയിലെ നെല്ലൂരിനും മച്ചിലപ്പട്ടിനത്തിനുമിടയില്‍ കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. മിഷോങ് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രയിലെ തീരദേശത്തുകൂടെ പോകുന്ന 118 ട്രെയിൻ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കി. ഡിസംബര്‍ മൂന്ന് മുതല്‍ ആറുവരെയുള്ള ദിവസങ്ങളിലെ ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്. ഭൂരിഭാഗവും കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.
ഡിസംബർ അഞ്ചിന് തെക്കൻ തീരപ്രദേശമായ ആന്ധ്രാപ്രദേശിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുമ്പോൾ മിഷോങ് ചുഴലിക്കാറ്റ് മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്ധ്രാപ്രദേശിലെയും തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും തീരദേശ ജില്ലകൾ കടക്കുമ്പോൾ മിഷോങ് ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.