കോഴിക്കോട്: നിപ (Nipah) ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു. കോഴിക്കോട് കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് കുട്ടിയെ അടക്കിയത്. പിപിഇ കിറ്റ് ധരിച്ച് ആരോഗ്യപ്രവർത്തകരാണ് (Health workers) സംസ്കാര ചടങ്ങുകൾ ചെയ്തത്. പിപിഇ കിറ്റ് ധരിച്ച് അഞ്ച് ബന്ധുക്കൾ പ്രാർഥന ചടങ്ങ് നടത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ രാത്രിയാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്. പുലർച്ചയോടെയാണ് മരണം സംഭവിച്ചത്. കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് (Police) നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.


ALSO READ: Nipah Alert: കോഴിക്കോട്ടെ നിപ്പ ബാധ, തമിഴ്നാടും ജാഗ്രതയിൽ അതിർത്തിയിൽ പരിശോധന


ചാത്തമംഗലം പഞ്ചായത്തിലെ നിപ സ്ഥിരീകരിച്ച പഴൂർ വാർഡ് ( വാർഡ് 9 )  അടച്ചു. സമീപ വാർഡുകളായ നായർക്കുഴി, കൂളിമാട്, പുതിയടം വാർഡുകൾ ഭാഗികമായി അടച്ചു. പനി, ശർദ്ദി അടക്കമുള്ള ലക്ഷണമുള്ളവർ ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. കണ്ണൂർ, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ 17 പേർ നിരീക്ഷണത്തിലാണ്.


അതേസമയം, നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 158 പേരുള്ളതായി കണ്ടെത്തി. ഇതിൽ രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ ഉള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരോ​ഗ്യവകുപ്പ് പരിശോധന നടത്തിയാണ് സമ്പർക്ക പട്ടിക തയാറാക്കിയത്.  കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ആകെ 20 പേരാണ് ഉള്ളത്.


ALSO READ: കോഴിക്കോട് മരിച്ച കുട്ടിയ്ക്ക് Nipah Virus സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി; ഉന്നതതല യോഗം ചേരും


മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യറാക്കുമെന്നും ഉടൻ പ്രസിദ്ധീകരിക്കുമെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.  കുട്ടിയുമായി സമ്പര്‍ക്കത്തിൽ വന്നവർക്ക് ഐസൊലേഷനില്‍ പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോ‌ർജ് പറഞ്ഞു. അതേസമയം കുട്ടി കോവിഡ് (Covid) പോസിറ്റീവായിരുന്നില്ലെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.


കുട്ടി ചികിത്സയ്‌ക്കെത്തിയ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരോട് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി യാത്ര ചെയ്ത വാഹനങ്ങളടക്കം ഉള്‍പ്പെടുത്തിയുള്ള റൂട്ട് മാപ്പ് തയ്യാറാക്കും. 27-ാം തിയതിയാണ് കുട്ടിക്ക് ആദ്യമായി പനി ബാധിച്ച് ആശുപത്രിയിലെത്തിയത്. അതിന് ശേഷമാണ് മെഡിക്കല്‍ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സക്ക് എത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.