കോഴിക്കോട് : കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. വൈറസ് ലക്ഷണങ്ങളോടെ മരിച്ച കുട്ടിയുടെ സാമ്പിൾ പരിശോധനയിൽ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ് വ്യക്തമാക്കി.
രാത്രി വൈകിയാണ് നിപ (nipah) സ്ഥിരീകരണം വന്നതെന്നും പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
Also Read: Nipah Virus: നിപ ലക്ഷണങ്ങൾ ഉണ്ടായിരുന്ന 12 കാരൻ മരിച്ചു
സാമ്പിളുകളുടെ ഫലം ലഭിച്ചപ്പോഴേക്കും കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നുവെന്നും. വെന്റിലേറ്ററിലായിരുന്ന കുട്ടിക്ക് ഛർദ്ദിയും മസ്തിഷ്‌ക ജ്വരവുമുണ്ടായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടിയുടെ മരണത്തെ തുടർന്ന് കുടുംബത്തെയും അയൽ വാസികളേയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൃതദേഹം ഇന്ന് 10 മണിയോടെ സംസ്‌കരിക്കും.
Also Read: Nipah Virus: കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്
നിപ (Nipah) സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് അറിയിച്ചു. നിപ വാർഡ് ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാൻ ഇന്ന് ഉന്നത തല യോഗം ചേരും.
നേരത്തെ കൊറോണ ബാധിച്ചിരുന്ന കുട്ടിയ്ക്ക് പണി മാറാത്തതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ഇന്ന് വെളുപ്പിനെയാണ് മരണമടഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...