Corona updates: സംസ്ഥാനത്ത് 1,298 പേർക്ക് കൂടി കോറോണ; 800 പേർ രോഗമുക്തരായി
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 170 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,298 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 1017 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതാദ്യമായാണ് ഇത്രയും പേർക്ക് സംസ്ഥാനത്ത് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 76 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
Also read: സംസ്ഥാനത്ത് 1,195 പേർക്ക് കൂടി കോറോണ; 1234 പേർ രോഗമുക്തരായി
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 170 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 28 ആരോഗ്യ പ്രവർത്തകർക്കും കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 800 പേർ രോഗമുക്തരായിട്ടുണ്ട്. കൊറോണ ബാധമൂലമുള്ള 3 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 97 ആയിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് നിന്നും 219 പേർക്കും, ആലപ്പുഴയിൽ 99 പേർക്കും, മലപ്പുറത്ത് 129 പേർക്കും, കോഴിക്കോട് 174 പേർക്കും, കാസർഗോഡ് 153 പേർക്കും, തൃശൂർ 74 പേർക്കും, പാലക്കാട് 136 പേർക്കും, എറണാകുളത്ത് 73 പേർക്കും, കൊല്ലം 31 പേർക്കും, കണ്ണൂരിർ പത്തനംതിട്ട ജില്ലയിൽ 33 പേർക്ക് വീതവും കോട്ടയത്ത് 40 പേർക്കും വയനാട് 46, ഇടുക്കിയിൽ 58 പേർക്കുമാണ് ഇപ്പോൾ കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,48,039 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. സംസ്ഥാനത്ത് ഇന്ന് 16 ഹോട്ട്സ്പോട്ടുകളെ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 511 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,205 സാമ്പിളുകളാണ് പരിശോധിച്ചത്.