സംസ്ഥാനത്ത് 1,195 പേർക്ക് കൂടി കോറോണ; 1234 പേർ രോഗമുക്തരായി

ഇന്ന്  രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 125 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.  

Last Updated : Aug 5, 2020, 06:53 PM IST
സംസ്ഥാനത്ത് 1,195  പേർക്ക് കൂടി കോറോണ; 1234 പേർ രോഗമുക്തരായി

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 1,195 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  ഇതിൽ 79  പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.  1234 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.  

ഇന്ന്  രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 125 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 13 ആരോഗ്യ പ്രവർത്തകർക്കും കൊറോണ  രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  

Also read: പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യം തള്ളി..!

പതിവ് കോറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇപ്രകാരം പറഞ്ഞത്.  സംസ്ഥാനത്ത് ഇന്ന് 7 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.  

ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് നിന്നും 274 പേർക്കും,  ആലപ്പുഴയിൽ  108 പേർക്കും, മലപ്പുറത്ത് 167 പേർക്കും, കോഴിക്കോട് 39 പേർക്കും, കാസർഗോഡ് 128 പേർക്കും, തൃശൂർ 86 പേർക്കും, പാലക്കാട് 41 പേർക്കും, കൊല്ലം 30 പേർക്കും, കണ്ണൂരിൽ 61 പേർക്കും, പത്തനംതിട്ടയിൽ 37 പേർക്കും കോട്ടയത്ത് 51 പേർക്കും  വയനാട് 14  പേർക്കുമാണ് ഇപ്പോൾ കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.   

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,074 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 515 ആയി.  കഴിഞ്ഞ 24 മണിക്കൂറിനിടെ 25,096 സാമ്പിളുകളാണ് പരിശോധിച്ചത്.   

Trending News