12th, VHSE Result 2021: പ്ലസ് ടു, വി എച്ച്എസ്ഇ പരീക്ഷാ ഫലം നാളെ, മുൻവർഷത്തേക്കാൾ വിജയശതമാനം കൂടുതലായിരിക്കുമെന്ന് സൂചന..!
പ്ലസ് ടു , VHSE പരീക്ഷ ഫലം നാളെ വൈകീട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫല പ്രഖ്യാപനം നടത്തുക.
Thiruvanathapuram: പ്ലസ് ടു , VHSE പരീക്ഷ ഫലം നാളെ വൈകീട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫല പ്രഖ്യാപനം നടത്തുക.
ഇരുപരീക്ഷകളുടെയും മൂല്യനിർണയവും ടാബുലേഷനും പൂർത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ഫല പ്രഖ്യാപനം സംബന്ധിച്ച പരീക്ഷാ ബോർഡ് യോഗം കഴിഞ്ഞു. മുൻവർഷത്തേക്കാൾ വിജയശതമാനം കൂടുതലായിരിക്കും ഇത്തവണയും എന്നാണ് സൂചന.
ഈ വർഷം 4,46,471 വിദ്യാർത്ഥികളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതിൽ 2,26,325 പേര്‍ ആണ്‍കുട്ടികളും 2,20,146 പേര്‍ പെണ്‍കുട്ടികളുമാണ്.
കോവിഡ് വ്യാപനത്തിനിടെയാണ് പരീക്ഷ നടത്തിപ്പും മൂല്യനിർണയവും നടന്നത്. 2004 കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ നടന്നത്.
കോവിഡും നിയമസഭ തിരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ കോവിഡ് രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയി. അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കെയാണ് ഹയർസെക്കൻഡറി കോഴ്സുകളുടെ ഫലം പൂർത്തിയാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.