Onam 2022: ഓണക്കിറ്റിൽ 14 ഇനങ്ങൾ; 23 മുതൽ വിതരണം തുടങ്ങും
റേഷൻ കടകൾ വഴിയാണ് ഓണക്കിറ്റ് വിതരണം ചെയ്യുക. അന്ത്യോദയ അന്നയോജന കാർഡ് ഉടമകൾക്കാണ് ആദ്യം കിറ്റ് നൽകുക.
തിരുവനന്തപുരം: സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 23ന് ആരംഭിക്കും. 22ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യും. റേഷൻ കടകൾ വഴിയാണ് ഓണക്കിറ്റ് വിതരണം ചെയ്യുക. അന്ത്യോദയ അന്നയോജന കാർഡ് ഉടമകൾക്കാണ് ആദ്യം കിറ്റ് നൽകുക.
14 ഉത്പന്നങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുണിസഞ്ചിയിലാണ് വിതരണം നടത്തുന്നത്. ഭക്ഷ്യ കിറ്റിന്‍റെ പാക്കിങ് 80 ശതമാനം പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു. 14 ഉത്പന്നങ്ങൾ അടങ്ങിയ കിറ്റിന് 434 രൂപയാണ് കുറഞ്ഞ ചിലവ്. 90 ലക്ഷം ഭക്ഷ്യ കിറ്റുകളാണ് സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കായി വിതരണത്തിനായി തയ്യാറാക്കുന്നത്. ഉത്പന്നങ്ങളെല്ലാം പാക്കറ്റിലാക്കിയാണ് വിതരണം ചെയ്യുന്നത്. ഓണത്തിന് മുൻപ് വിതരണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് വേഗത്തിലാണ് പാക്കിങ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഇത്തവണയും ഓണക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി മുൻപ് വ്യക്തമാക്കിയിരുന്നു. 425 കോടി രൂപയാണ് ചിലവ്.
ഇന്ന് ചിങ്ങം 1, പുതുവര്‍ഷ പിറവി ആഘോഷിച്ച് മലയാളികള്‍
ഇന്ന് കൊല്ലവര്‍ഷ പിറവി ദിനമായ ചിങ്ങം 1, മലയാളികള്‍ ആഹ്ളാദത്തോടെ പുതുവര്‍ഷ പിറവി ആഘോഷിക്കുകയാണ്. പഞ്ഞ കര്‍ക്കടകവും പെരുമഴയും മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ മലയാളികള്‍ സ്വപ്നം കാണുന്നത് സമൃദ്ധിയുടേയും ഐശ്വര്യത്തിന്‍റെയും നല്ല ദിനങ്ങളാണ്.
അതേസമയം, കേരളത്തിന്‍റെ കാർഷിക സംസ്‌കാരത്തിന്‍റെയും ഓണക്കാലത്തിന്‍റെയും ഓര്‍മ്മകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. അതിനാലാണ് ചിങ്ങമാസം ഒന്നാം തിയതി കര്‍ഷകദിനമായി ആചരിച്ചുവരുന്നത്. ഇത്തവണയും കർഷകദിനം വിപുലമായി ആചരിക്കാനാണ് കൃഷിവകുപ്പ് തീരുമാനം. ഞങ്ങൾ കൃഷിയിലേക്ക് എന്ന പേരിൽ ഒരു ലക്ഷം കൃഷിയിടങ്ങള്‍ക്ക് ഇന്ന് തുടക്കമിടും.
ഈ ദിവസം സംസ്ഥാനത്തെ മികച്ച കര്‍ഷകര്‍ക്ക് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും. കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുക, പുതുതലമുറയില്‍ കാര്‍ഷിക അവബോധം വളര്‍ത്തുക എന്നതാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
ചിങ്ങമാസം എന്നാല്‍ മലയാളികള്‍ക്ക് സമൃദ്ധിയുടെ നല്ല നാളുകളാണ്. പഞ്ഞമാസം അല്ലെങ്കില്‍ പഞ്ഞ കര്‍ക്കിടകം എന്നാണ് വര്‍ഷത്തിലെ അവസാന മാസമായ കര്‍ക്കിടകം അറിയപ്പെടുന്നത്. കര്‍ക്കിടകം എന്നാല്‍ തോരാത്ത മഴ, ദാരിദ്ര്യത്തിന്‍റെയും ഇല്ലായ്മയുടേയും മഴക്കെടുതിയുടേയും മാസം. അതുകൊണ്ട് തന്നെ അതില്‍ നിന്നുള്ള മോചനമായാണ് മലയാളികള്‍ ചിങ്ങത്തെ കാണുന്നത്.
പുതു പ്രതീക്ഷകളോടെ മലയാളികള്‍ ചിങ്ങമാസത്തെ വരവേല്‍ക്കുകയാണ്. മലയാളികളുടെ ആഘോഷമായ പൊന്നോണത്തിന്‍റെ മാസമായാണ് മലയാളികള്‍ പ്രധാനമായും ചിങ്ങത്തെ വരവേല്‍ക്കുന്നത്. ആഗസ്റ്റ് 30 ചൊവ്വാഴ്ചയാണ് അത്തം. സെപ്റ്റംബര്‍ 7 ന് ഒന്നാം ഓണം അഥവാ ഉത്രാടം. സെപ്റ്റംബര്‍ 8 നാണ് തിരുവോണം. സെപ്റ്റംബര്‍ 9ന് മൂന്നാം ഓണമാണ്. ഇത് യഥാക്രമം ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഇത്തവണ നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയും ഒരേ ദിവസമാണ്, സെപ്റ്റംബര്‍ 10 ശനി. ശ്രീനാരായണ ഗുരു ജയന്തി ആയതിനാല്‍ ഇത്തവണ നാലാം ഓണത്തിനും അവധിയായിരിക്കും. പിറ്റേന്ന് സെപ്റ്റംബര്‍ 11 ഞായറാഴ്ചയാണ്. ഒന്നാം ഓണമായ സെപ്റ്റംബര്‍ ഏഴ് ബുധന്‍ മുതല്‍ തുടര്‍ച്ചയായ അഞ്ച് ദിവസം ഇത്തവണ അവധിയായിരിക്കും.
കോവിഡ് മഹാമാരിയും കാലവര്‍ഷം വരുത്തിവച്ച നാശങ്ങള്‍ക്കിടെയിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുകയാണ് ഓരോ മലയാളിയും. ഈ ശുഭാവസരത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്നു...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...