ചികിത്സയ്ക്കെത്തിയ സ്ത്രീക്ക് കോറോണ; ജീവനക്കാർ ക്വാറന്റീനിൽ
എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോറോണ (Covid19) ബാധിതരുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും കര്‍ശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
കൊച്ചി: കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ജീവനക്കാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. പതിനഞ്ച് ജീവനക്കാരെയാണ് ക്വാറന്റീനിൽ പ്രവേശിപ്പിച്ചത്. ഇവിടെ രണ്ട് ദിവസം മുൻപ് ചികിത്സയ്ക്ക് എത്തിയ സ്ത്രീയ്ക്ക് കോറോണ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഈ നടപടി.
ഈ സ്ത്രീയുമായി സമ്പർക്കത്തിലായവരുടെ പട്ടിക അധികൃതർ തയ്യാറാക്കുകയാണ്. കോറോണ സ്ഥിരീകരിച്ച സ്ത്രീയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടവന്ത്രയിലെ ഫ്ലാറ്റിലാണ് ഇവർ തമാസിച്ചിരുന്നത്.
Also read: യുഎസ് എംബസിയ്ക്ക് സമീപം കാർ ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
ഇതിനിടയിൽ എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോറോണ (Covid19) ബാധിതരുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും കര്‍ശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കൊച്ചിയിൽ പൊലീസ് നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ച് എറണാകുളം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലാ ആശുപത്രിയിലെ 72 ജീവനക്കാരെ ക്വാറന്റീനില്‍ ആക്കുകയും ഇവര്‍ ആദ്യം ചികിത്സ തേടിയ ചെല്ലാനത്തെ ക്വാര്‍ട്ടിന ആശുപത്രി അടച്ചിടുകയും ചെയ്തിരുന്നു.
Also read: അമ്മയും മകളും പോലെയായിരുന്നു സരോജ് ഖാനും മധുരിയും...
ജില്ലയില്‍ രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്നെത്തുന്ന എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധനകള്‍ നടത്തും. ഇതിനായി വിമാനത്താവളത്തില്‍ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.