കോഴിക്കോട്: ചാത്തമംഗലത്ത് തെരുവ് നായ്ക്കള്‍ കോഴികളെ കൂട്ടത്തോടെ കടിച്ച് കൊന്നു. ചാത്തമംഗലം സ്വദേശിയായ രാവുണ്ണിയുടെ ഫാമിലെ കോഴികൾക്ക് നേരെയാണ് തെരുവുനായ്ക്കളുടെ അക്രമണം ഉണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട നാല് മാസം പ്രായമുള്ള കോഴികളെയാണ് നായ്ക്കള്‍ കൊന്നൊടുക്കിയത്. കോഴികളെ വളര്‍ത്തുന്ന ഷെഡ്ഡിന്റെ ഗ്രില്ല് തകര്‍ത്ത് അകത്തു കടന്നാണ് നായ്ക്കള്‍ കോഴികളെ അക്രമിച്ചത്. ഫാമിലുണ്ടായിരുന്ന 170 കോഴികളെയാണ് നായ കടിച്ചുകൊന്നത്. നിരവധി കോഴികള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: അശ്രദ്ധമായി വാഹനം പിന്നോട്ടെടുത്തു; മദ്രസ അധ്യാപകന് ദാരുണാന്ത്യം


അതേസമയം കേരളത്തിൽ നാളെ മുതല്‍ കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തിനടുത്തായി രൂപം കൊണ്ട അന്തരീക്ഷ ചുഴിയുടെ സ്വാധീന ഫലമായി വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍ എന്നീ ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.