ആലുവ: അശ്രദ്ധമായി പിന്നോട്ടെടുത്ത വാഹനം കയറിയിറങ്ങി കാൽനടയാത്രക്കരന് ദാരുണാന്ത്യം. ശനിയാഴ്ച പുലര്‍ച്ചെ 4.30-ഓടെയായിരുന്നു അപകടം. ആലുവ പല്ലാരിമംഗലം സ്വദേശിയായ, എടയപ്പുറം മദ്രസയിലെ മുഹ്‌യുദ്ദീന്‍ മുസ്‌ലിയാരാണ് മരിച്ചത്. സമീപത്തുള്ള പള്ളിയിലേക്കുള്ള വഴിയിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. കടകളിലേക്ക് പാലെത്തിക്കാന്‍ വന്ന വാഹനമിടിച്ചാണ് മരണം. പിന്നോട്ടെടുത്ത വാഹനം ഇടിച്ച് മുഹ്‌യുദ്ദീന്‍ നിലത്തുവീണു.
തുടര്‍ന്ന് അദ്ദേഹത്തിന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. കടകളിലേക്ക് പാലെത്തിക്കാന്‍ വന്ന വാഹനമിടിച്ചാണ് മരണം. പിന്നോട്ടെടുത്ത വാഹനം ഇടിച്ച് മുഹ്‌യുദ്ദീന്‍ നിലത്തുവീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. എന്നാൽ അപകടം സംഭവിച്ചിട്ടും സംഭവിച്ചതെന്താന്ന് മനസിലാകാതെ ഡ്രൈവർ പുറത്തിറങ്ങി നോക്കി. മുഹ്‌യുദ്ദീന്റെ ശരീരത്തില്‍ കയറിയ വാഹനം മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നീങ്ങാതായതോടെയാണ് ഡ്രൈവര്‍ പുറത്തിറങ്ങി നോക്കുന്നത്.
എന്നാല്‍, കാൽനട യാത്രക്കാരൻ വാഹനത്തിന് അടിയിൽ പെട്ടുപോയതിനാൽ അസ്വാഭാവികമായി ഒന്നും ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. തിരിച്ച് വാഹനത്തില്‍ കയറിയ ഡ്രൈവര്‍ ഒരിക്കല്‍കൂടെ മുന്നോട്ട് നീക്കാന്‍ ശ്രമിച്ചപ്പോഴും വാഹനം മുന്നോട്ടനീങ്ങാൻ പ്രയാസപ്പെട്ടു.മുഹ്‌യുദ്ദീന്റെ ശരീരത്തില്‍ കയറിയ വാഹനം മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നീങ്ങാതായതോടെയാണ് ഡ്രൈവര്‍ പുറത്തിറങ്ങി നോക്കുന്നത്. എന്നാല്‍, കാൽനട യാത്രക്കാരൻ വാഹനത്തിന് അടിയിൽ പെട്ടുപോയതിനാൽ അസ്വാഭാവികമായി ഒന്നും ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടില്ല.
ALSO READ: കോഴിക്കോട്ടെ ബാലമന്ദിരത്തില്‍ നിന്ന് 4 ആണ്‍കുട്ടികൾ ഗ്രിൽ വഴി ചാടിപ്പോയി
തിരിച്ച് വാഹനത്തില്‍ കയറിയ ഡ്രൈവര്‍ ഒരിക്കല്‍കൂടെ മുന്നോട്ട് നീക്കാന്‍ ശ്രമിച്ചപ്പോഴും വാഹനം മുന്നോട്ടനീങ്ങാൻ സാധിക്കാതെ തടസ്സം അനുഭവപ്പെട്ടു. പിന്നീട് രാവിലെ പത്രം വിതരണം ചെയ്യാൻ എത്തിയവർ ഓടിക്കൂടിയപ്പോഴാണ് വണ്ടിക്കടിയില്‍ ഒരാള്‍ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. പാലുമായി വന്ന വാഹനത്തിന്റെ ഭാരം മൂലം മുഹ്‌യുദ്ദീനെ പുറത്തെടുക്കാന്‍ വളരെ നേരത്തെ പരിശ്രമം വേണ്ടിവന്നു. ലോഡ് മുഴുവനായി ഇറക്കിയ ശേഷം വാഹനം ചരിച്ചാണ് മുഹ്‌യുദ്ദീനെ പുറത്തെടുക്കാന്‍ സാധിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആലുവ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...