ഭക്ഷ്യ വസ്തുക്കളിൽ മായം കണ്ടെത്തുന്നതിയായി ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് മാർക്കറ്റുകളിൽ പരിശോധന ശക്തമാകിയത്. തിരുവനന്തപുരത്തെ ഇടപ്പഴഞ്ഞി മാർക്കറ്റിൽ രാത്രി 2 മണിയ്ക്ക് എത്തി ഉദ്യോഗസ്ഥ പരിശോധന നടത്തി.സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് മാർക്കറ്റുകളിൽ പരിശോധന നടത്തുന്നത്. ഇതിന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താനായി ഓപ്പറേഷന്‍ മത്സ്യ ആവിഷ്‌ക്കരിക്കുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 തിരുവനന്തപുരത്തെ ഇടപ്പഴഞ്ഞി മാർക്കറ്റിൽ ഡോ. അഗതയുടെയും , ഡോ അൻഷാ ജോണിന്റെയും നേതൃത്വത്തിൽ രാത്രി രണ്ടു മണിക്ക് പരിശോധന നടത്തി.ഇവിടെ നിന്നും പ്രാഥമിക പരിശോധനയിൽ പഴകിയ മത്സ്യം ലഭിച്ചിട്ടില്ലെങ്കിലും മത്സ്യത്തിൽ മായം ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഡോ. അഗത പറഞ്ഞു.എല്ലാ ജില്ലകളിലും മൊബൈല്‍ ഭക്ഷ്യ പരിശോധനാ ലാബുള്ളതിനാൽ  മായം ചേര്‍ത്തിട്ടുണ്ടോയെന്ന് എല്ലാ ജില്ലകളിലും വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കും. കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെങ്കില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലബോറട്ടറികളില്‍ അയയ്ക്കുന്നതാണ്. 



ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക. മാര്‍ക്കറ്റുകളിലും കടകളിലും പരിശോധന ശക്തമാക്കുകയും ചെയ്യും,  മത്സ്യത്തിന് പുറമേ, വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍, ശര്‍ക്കര തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ തരംതിരിച്ചായിരിക്കും പരിശോധന നടത്തുന്നുണ്ട്. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മീനിലെ മായം കണ്ടെത്താന്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്ത് 696 പരിശോധനകളാണ് നടത്തിയത്. 772 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. കേടായ 1925 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്.


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.