കണ്ണൂർ: കേരളത്തിന്റെ പ്രതിഛായ തന്നെ മാറ്റിയ സ്വർണ്ണക്കടത്തിൽ എൻഐഎ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇതാ വീണ്ടും സ്വർണ്ണവേട്ട.  ദുബായിൽ നിന്നും രണ്ടു വിമാനങ്ങളിലായി വന്ന ഏഴു പേരിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലെ അധികൃതർ പിടിച്ചെടുത്തത് 2 കിലോ 128 ഗ്രാം സ്വർണ്ണമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതുമായി ബന്ധപ്പെട്ട്  കാസർഗോഡ്, നാദാപുരം സ്വദേശികളെ അറസ്റ്റുചെയ്തിട്ടുണ്ട്.  സ്വർണ്ണം പല രൂപത്തിൽ ഉരുക്കി പല ആകൃതിയിലാക്കിയാണ് ഇവർ കടത്താൻ ശ്രമിച്ചത്. അടിവസ്ത്രത്തിലും ബെൽറ്റിലുമൊക്കെ ഒളിപ്പിച്ചാണ് ഇവർ സ്വർണ്ണം കടത്താൻ ശ്രമം നടത്തിയത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് ഏകദേശം ഒരു കോടി രൂപ വിലമതിക്കുമെണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 


Also read: കേരളത്തിലെത്തുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ നിറം ചുവപ്പായി മാറുന്നുവെന്ന് ജെ.പി. നദ്ദ!


രണ്ടു ദിവസം മുൻപും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഒന്നരക്കോടിയുടെ സ്വർണ്ണം പിടികൂടിയിരുന്നു.  മലപ്പുറം സ്വദേശികളായ മൂന്നുപേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.  ഇപ്പോൾ സ്വർണ്ണം കടത്തുന്നത് ഒന്നുകിൽ ആടിവസ്ത്രത്തിലൊളിപ്പിച്ച് അല്ലെങ്കിൽ മിശ്രിതരൂപത്തിലാണെന്നും അധികൃതർ അറിയിച്ചു. 


എന്തായാലും എന്ത് അന്വേഷണം നടന്നാലും ഞങ്ങൾക്ക് ഒരു പേടിയുമില്ല എന്ന രീതിയിലാണ് സംസ്ഥാനത്തെ സ്വർണ്ണക്കടത്ത് പോകുന്നതെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.