തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 2333 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 2151  പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  ഇതാദ്യമായാണ് ഇത്രയും പേർക്ക് സംസ്ഥാനത്ത് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.  ഇതിൽ 53 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: കോവിഡ് രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് ശേഖരിക്കുന്നത്; കോടതിയില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍


ഇന്ന്  രോഗം സ്ഥിരീകരിച്ചവരിൽ 60  പേർ വിദേശ രാജ്യങ്ങളിൽ നിന്നും 98 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 17  ആരോഗ്യ പ്രവർത്തകർക്കും കൊറോണ  രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  1217 പേർ രോഗമുക്തരായിട്ടുണ്ട്. കൊറോണ ബാധമൂലമുള്ള 7 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  ഇതോടെ ആകെ മരണം 182 ആയിട്ടുണ്ട്. 


ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് നിന്നും 540  പേർക്കും,  ആലപ്പുഴയിൽ  253 പേർക്കും, മലപ്പുറത്ത് 322 പേർക്കും, കോഴിക്കോട് 78 പേർക്കും, കാസർഗോഡ് 174 പേർക്കും, തൃശൂർ 97 പേർക്കും, പാലക്കാട് 65 പേർക്കും, എറണാകുളത്ത് 230 പേർക്കും, കൊല്ലം77 പേർക്കും, കണ്ണൂർ 126 പേർക്കും,  പത്തനംതിട്ട ജില്ലയിൽ 87 പേർക്കും, കോട്ടയത്ത്203 പേർക്കും  വയനാട് 17, ഇടുക്കിയിൽ 64 പേർക്കുമാണ് ഇപ്പോൾ കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 


Also read: Airport Privatization: 50 വര്‍ഷത്തേയ്ക്ക് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്.... !!


എറണാകുളം  ജില്ലയിലെ 7 ഐഎൻഎച്ച്എസ് ജീവനക്കാർക്കും  രോഗം ബാധിച്ചിട്ടുണ്ട്.    രോഗം സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.  


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,69,687 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. സംസ്ഥാനത്ത് ഇന്ന് 19 പുതിയ  ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.  12 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും  ഒഴിവാക്കിയിട്ടുണ്ട്.   ഇതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 572 ആയിട്ടുണ്ട്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 36,291 സാമ്പിളുകളാണ് പരിശോധിച്ചത്.