തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19)സ്ഥിരീകരിച്ചത് 6250 പേർക്കാണ്. 5474 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 628 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 4544 പേർ രോഗമുക്തരായിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ ബാധമൂലമുള്ള 25 മരണങ്ങൾകൂടി (Covid death) ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം പുതുകളങ്ങര സ്വദേശിനി പാര്‍വതി അമ്മ, മണക്കാട് സ്വദേശി വേണുഗോപാലന്‍ നായര്‍, പൂന്തുറ സ്വദേശിനി നബീസത്ത്, വിളപ്പില്‍ശാല സ്വദേശി രാജേന്ദ്രന്‍, ആലപ്പുഴ ചേലങ്കരി സ്വദേശി ഫ്രാന്‍സിസ് തോമസ്, പുന്നപ്ര സ്വദേശി സദാനന്ദന്‍, മാവേലിക്കര സ്വദേശി പൊടിയന്‍, അരൂര്‍ സ്വദേശി ബാലകൃഷ്ണന്‍ , ചെങ്ങന്നൂര്‍ സ്വദേശിനി കനിഷ്‌ക, തൃക്കുന്നപ്പുഴ സ്വദേശി യു. പ്രശാന്തന്‍, കോട്ടയം കുമരകം സ്വദേശി പുരുഷോത്തമന്‍, എറണാകുളം കോടനാട് സ്വദേശി എം.എസ്. സെയ്ദു, പള്ളുരുത്തി സ്വദേശിനി കെ.കെ. തിലോത്തമ, ഭുവനേശ്വരി റോഡ് സ്വദേശി പി.ജെ. ദേവസ്യ, ദേവഗിരി സ്വദേശി സേവിയര്‍, എടശേരി സ്വദേശി പങ്കജാക്ഷന്‍ പിള്ള, തൃശൂര്‍ ചാവക്കാട് സ്വദേശി അബൂബക്കർ, എരുമപ്പെട്ടി സ്വദേശി ബാലകൃഷ്ണന്‍, ഒല്ലൂര്‍ സ്വദേശി കെ.ജെ. സൂസന്ന, അളഗപ്പ നഗര്‍ സ്വദേശി റപ്പായി, കുന്നംകുളം സ്വദേശിനി മാളു, മലപ്പുറം പാതൂര്‍ സ്വദേശി രതീഷ്, മഞ്ഞപ്പറ്റ സ്വദേശി ഉമ്മര്‍, കരുളായി സ്വദേശിനി റുക്കിയ, കരുവാമ്പ്രം സ്വദേശിനി ഖദീജ എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2196 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.


Also read: സംസ്ഥാനത്ത് 6250  പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 5275 പേർ 


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,12, 251 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 701 പേരെയാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട്സ്പോട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.