സംസ്ഥാനത്ത് 6250 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 5275 പേർ

5474 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 628 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.   

Last Updated : Nov 28, 2020, 06:36 PM IST
  • കൊറോണ ബാധമൂലമുള്ള 25 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
  • 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
സംസ്ഥാനത്ത് 6250  പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 5275 പേർ

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19) സ്ഥിരീകരിച്ചത് 6250 പേർക്കാണ്. 5474 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 628 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 4544 പേർ രോഗമുക്തരായിട്ടുണ്ട്.  രോഗം സ്ഥിരീകരിച്ചവരിൽ 92 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 

ഇന്ന് രോഗം (Covid19) സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 488 പേർക്കും,  മലപ്പുറത്ത്  680 പേർക്കും, കോഴിക്കോട് 714 പേർക്കും, കാസർഗോഡ് 137 പേർക്കും, തൃശൂർ 647 പേർക്കും, ആലപ്പുഴ യിൽ നിന്നുള്ള 309 പേർക്കും , എറണാകുളം ജില്ലയിൽ 812 പേർക്ക് വീതവും,  പാലക്കാട് 491 പേർക്കും, പത്തനംതിട്ട  ജില്ലയിൽ നിന്നുള്ള 141 പേർക്കും, കൊല്ലം 458 പേർക്കും,  കണ്ണൂർ ജില്ലയിൽ 315 പേർക്കും, കോട്ടയത്ത് 629 പേർക്കും, ഇടുക്കിയിൽ 178 പേർക്കും, വയനാട് 251 പേർക്കുമാണ് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്. 

കൊറോണ ബാധമൂലമുള്ള 25 മരണങ്ങൾകൂടി (Covid death) ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.  തിരുവനന്തപുരം 10, കണ്ണൂര്‍ 9, കോഴിക്കോട് 8, കാസര്‍ഗോഡ് 7, പത്തനംതിട്ട 5, എറണാകുളം, പാലക്കാട് 4 വീതം, തൃശൂര്‍, മലപ്പുറം 3 വീതം, കൊല്ലം, ആലപ്പുഴ, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,12, 251 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 701 പേരെയാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട്സ്പോട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  2 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 530 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 

Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

More Stories

Trending News