സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം 26; ആകെ മരണം 1559
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,96, 614 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2289 പേരെയാണ്.
തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചത് 6862 പേർക്കാണ്. 5899 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 783 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 8802 പേർ രോഗമുക്തരായിട്ടുണ്ട്.
ഇന്ന് സംസ്ഥാനത്ത് 26 മരണങ്ങളാണ് (Covid19 death) സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി അബ്ദുള്‍ അസീസ്, പൂവച്ചല്‍ സ്വദേശി ഗംഗാധരന്‍, കുലശേഖരം സ്വദേശി അശ്വിന്‍ , പാപ്പനംകോട് സ്വദേശിനി സരോജിനി, വിഴിഞ്ഞം സ്വദേശി മേക്കട്ടണ്‍, കാരോട് സ്വദേശി കരുണാകരന്‍, തൈക്കാട് സ്വദേശി രാമചന്ദ്രന്‍ പിള്ള, ഒറ്റശേഖരമംഗലം സ്വദേശി അജിത്കുമാര്‍, കൊല്ലം പുളിച്ചിറ സ്വദേശി രാഘവന്‍പിള്ള, ആലപ്പുഴ ഓമനപ്പുഴ സ്വദേശി ജോസഫ്, കോട്ടയം വെള്ളപ്പാട് സ്വദേശി ജെയിംസ് ലൂക്കോസ്, ചങ്ങനാശേരി സ്വദേശി മക്കത്ത്, എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശിനി മേരി പീറ്റര്‍, കോതാട് സ്വദേശിനി ഹെലന്‍ ടോമി, തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശി ഫ്രാന്‍സിസ്, കുരിയാചിറ സ്വദേശി ബാലന്‍, കൊന്നത്തുകുന്ന് സ്വദേശി അബ്ദുള്‍ ഗഫൂര്‍, വെള്ളാട്ട് സ്വദേശിനി ജയലക്ഷ്മി, മലപ്പുറം പുരങ്ങ് സ്വദേശി ബാപ്പുട്ടി, കോഴിക്കോട് കറുവാന്തുരുത്തി സ്വദേശി സ്വദേശി വേലായുധന്‍ , കണ്ണഞ്ചേരി സ്വദേശി ശിവദാസന്‍, പുറമേരി സ്വദേശിനി മമി, ഓമശേരി സ്വദേശി രാജന്‍, കുളകാത്ത് സ്വദേശിനി ആമിന, വയനാട് മേപ്പാടി സ്വദേശിനി ഗീത , കാസര്‍ഗോഡ് നെല്ലിക്കുന്ന് സ്വദേശി വേലായുധന്‍ എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1559 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,96, 614 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2289 പേരെയാണ്.