തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19)സ്ഥിരീകരിച്ചത് 4777 പേർക്കാണ്. 4120 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 534 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 5217  പേർ രോഗമുക്തരായിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ ബാധമൂലമുള്ള 28 മരണങ്ങൾകൂടി (Covid death) ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം കൊയ്ത്തൂക്കോണം സ്വദേശി കൊളമ്മ, കൊല്ലം പെരുമാന്നൂര്‍ സ്വദേശി ഗോപകുമാര്‍, തിരുമുള്ളവാരം സ്വദേശി ഗോപന്‍ , ആലപ്പുഴ പുളിങ്കുന്ന് സ്വദേശി മണിയന്‍, കല്ലൂപ്പാലം സ്വദേശി സൂപി, ആവളുക്കുന്ന് സ്വദേശിനി ഗൗരിക്കുട്ടി, വടക്കല്‍ സ്വദേശി മംഗളാനന്ദന്‍, കോട്ടയം മീനാച്ചില്‍ സ്വദേശി അബ്ദുള്‍ സമദ്, എറണാകുളം പിറവം സ്വദേശി ഭവാനി രവീന്ദ്രന്‍, തോപ്പുംപടി സ്വദേശി കെ.ജി. നോര്‍ബര്‍ട്ട് , തിരുവള്ളൂര്‍ സ്വദേശി രാജന്‍ \, തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിനി ഫാത്തിമ ബീവി, പറപ്പൂക്കര സ്വദേശി കുട്ടന്‍, പറവട്ടി സ്വദേശിനി ഫാത്തിമ , മലപ്പുറം താഴേക്കോട് സ്വദേശി മുഹമ്മദ്, എആര്‍ നഗര്‍ സ്വദേശി കുഞ്ഞിക്കണ്ണന്‍, അക്കാപറമ്പ് സ്വദേശി മരക്കാര്‍, കോഴിക്കോട് മുച്ചുകുന്ന് സ്വദേശി ഗോപാലന്‍, ഫറൂഖ് കോളേജ് സ്വദേശി ബിച്ചികോയ , കുതിരവട്ടം സ്വദേശി മണി, വെസ്റ്റ് ഹില്‍ സ്വദേശിനി ശാന്ത, പെരുവണ്ണാമുഴിപ്പ് സ്വദേശിനി ജാനകി, വടകര സ്വദേശി അസീസ്, കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പവിത്രന്‍, കാടാച്ചിറ സ്വദേശിനി സി.കെ. അയിഷ, കണ്ണൂര്‍ സ്വദേശി അബ്ദുള്‍ ഖാദിര്‍, കാസര്‍ഗോഡ് തെക്കില്‍ സ്വദേശി കണ്ണന്‍, സെറാമിക് റോഡ് സ്വദേശിനി നഫീസ എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2418 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.


Also read: സംസ്ഥാനത്ത് 4777 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 5217 പേർ  


കഴിഞ്ഞ 24 മണിക്കൂറിനിടെ 51,893 സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്ത് ഇന്ന് 3 പുതിയ ഹോട്ട്സ്പോട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  1 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 446 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.