തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19)സ്ഥിരീകരിച്ചത് 7007 പേർക്കാണ്. 6152  പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 717 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 7252 പേർ രോഗമുക്തരായിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: സംസ്ഥാനത്ത് 7007 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 7252 പേർ


ഇന്ന് സംസ്ഥാനത്ത് 29 മരണങ്ങളാണ് (Covid death) സ്ഥിരീകരിച്ചത്.  തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി വത്സല കുമാരി, നെടുമങ്ങാട് സ്വദേശി സുകുമാരന്‍, മുക്കോല സ്വദേശി രാധാകൃഷ്ണന്‍ നായര്‍, മരിയപുരം സ്വദേശിനി കനകം, ചാല സ്വദേശി ജഗദീശന്‍, വള്ളക്കടവ് സ്വദേശി എം. മോഹനന്‍, ചെങ്കല്‍ സ്വദേശിനി ബി. ശാന്തകുമാരി, വെള്ളയമ്പലം സ്വദേശി യോഗിറാം സുരുഗി, കൊല്ലം കാരംകോട് സ്വദേശി ചക്രപാണി, കിളികൊല്ലൂര്‍ സ്വദേശി ശ്രീകണ്ഠന്‍ നായര്‍, ആലപ്പുഴ മാനാഞ്ചേരി സ്വദേശി ശിവദാസന്‍, കാരക്കാട് സ്വദേശി എ.എന്‍. രാധാകൃഷ്ണന്‍ പിള്ള, കോട്ടയം പാമ്പാടി സ്വദേശി അജയ്ബാബു, കോട്ടയം സ്വദേശി വിനോദ് പാപ്പന്‍, കോട്ടയം സ്വദേശി ദാസന്‍, മരങ്ങാട്ടുപിള്ളി സ്വദേശി അനില്‍ കെ. കൃഷ്ണന്‍, ചങ്ങനാശേരി സ്വദേശി സുലൈമാന്‍, കോടിമാത സ്വദേശിനി സുധാമ്മ, എറണാകുളം അമ്പലാശേരി സ്വദേശിനി സാറമ്മ വര്‍ക്കിയച്ചന്‍, തൃശൂര്‍ പാര്‍ലികാട് സ്വദേശി ഗോപാലന്‍, ഇടശേരി സ്വദേശി അബ്ദുള്‍ സലീം, പാലക്കാട് മുണ്ടൂര്‍ സ്വദേശി മുഹമ്മദ് അലി, മലപ്പുറം പരിശങ്ങാടി സ്വദേശിനി കാളി, മോങ്കം സ്വദേശി മുഹമ്മദ് ഹാജി, കോഴിക്കോട് ഫറോഖ് സ്വദേശി ഹസന്‍, കണ്ണൂര്‍ മാലപട്ടം സ്വദേശി രാമചന്ദ്രന്‍, ചെറുവാഞ്ചേരി സ്വദേശിനി അലീന, കാസര്‍ഗോഡ് ആനന്ദാശ്രം സ്വദേശി ഹരിദാസ്, മുള്ളീരിയ സ്വദേശി പദ്മനാഭന്‍, എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1771 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15, 1246 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2028 പേരെയാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാമ്പിളുകളാണ് പരിശോധിച്ചത്.