സംസ്ഥാനത്ത് 7007 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 7252 പേർ

 6152  പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 717  പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.   

Last Updated : Nov 11, 2020, 06:59 PM IST
  • 7252 പേർ രോഗമുക്തരായിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 86 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
സംസ്ഥാനത്ത് 7007 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 7252 പേർ

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19) സ്ഥിരീകരിച്ചത് 7007 പേർക്കാണ്. 6152  പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 717  പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 7252 പേർ രോഗമുക്തരായിട്ടുണ്ട്.  രോഗം സ്ഥിരീകരിച്ചവരിൽ 86  പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 

ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 484 പേർക്കും,  മലപ്പുറത്ത് 527 പേർക്കും, കോഴിക്കോട് 830 പേർക്കും, കാസർഗോഡ് 94 പേർക്കും, തൃശൂർ 966 പേർക്കും, ആലപ്പുഴ യിൽ നിന്നുള്ള 521 പേർക്കും , എറണാകുളം ജില്ലയിൽ 977 പേർക്ക് വീതവും,  പാലക്കാട് 424 പേർക്കും, പത്തനംതിട്ട  ജില്ലയിൽ നിന്നുള്ള 230 പേർക്കും, കൊല്ലം 679 പേർക്കും,  കണ്ണൂർ ജില്ലയിൽ 264 പേർക്കും, കോട്ടയത്ത് 580 പേർക്കും, ഇടുക്കിയിൽ 225 പേർക്കും, വയനാട് 159 പേർക്കുമാണ് ഇന്ന് കൊറോണ(Covid19) സ്ഥിരീകരിച്ചിരിക്കുന്നത്. 

Also read: ഈ രാശിക്കാരുടെ സന്തോഷവും ഭാഗ്യവും ദീപാവലി മുതൽ തെളിയും

കൊറോണ ബാധമൂലമുള്ള 29 മരണങ്ങൾകൂടി (Corona death) ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോഴിക്കോട് 11, എറണാകുളം 8, തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ 5 വീതം, പാലക്കാട്, മലപ്പുറം, വയനാട് 3 വീതം, പത്തനംതിട്ട 2, ആലപ്പുഴ, കാസര്‍ഗോര്‍ഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15, 1246 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2028 പേരെയാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്ത് ഇന്ന് 19 പുതിയ  ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 13 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 622 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News