തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 2910 പേർക്ക് കൂടി കൊറോണ (Covid19) സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 2653 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.   313 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.  3022 പേർ കൊറോണ മുക്തരായിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ ബാധമൂലമുള്ള 18 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 553  ആയിട്ടുണ്ട്.  ആഗസ്റ്റ് 27 ന് മരണമടഞ്ഞ മലപ്പുറം സ്വദേശി മൂസ, സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ മലപ്പുറം കാടാമ്പുഴ സ്വദേശിനി കമലാക്ഷി, സെപ്റ്റംബര്‍ മൂന്നിന് മരണമടഞ്ഞ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി മാരിയപ്പന്‍, സെപ്റ്റംബര്‍ ആറിന് മരണമടഞ്ഞ കണ്ണൂര്‍ ശിവപുരം സ്വദേശിനി പി. അയിഷ, സെപ്റ്റംബര്‍ ഏഴിന് മരണമടഞ്ഞ പാലക്കാട് കീഴൂര്‍ സ്വദേശി ദാമോദരന്‍ നായര്‍, സെപ്റ്റംബര്‍ എട്ടിന് മരണമടഞ്ഞ പാലക്കാട് നൂറനി സ്വദേശിനി പാത്തുമുത്തു, കണ്ണൂർ സ്വദേശി ഗംഗാധരന്‍, സെപ്റ്റംബര്‍ 12ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി സുബൈദ, സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനി വി.കെ. അസിയ, സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സോമശേഖരന്‍, സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി ഭാഗീരഥി അമ്മ, തിരുവനന്തപുരം റസല്‍പുരം സ്വദേശി രമണി, തിരുവനന്തപുരം കരിയ്ക്കകം സ്വദേശി സുരേഷ് ബാബു, സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ മലപ്പുറം പറവണ്ണ സ്വദേശി അബ്ബാസ്, സെപ്റ്റംബര്‍ 19ന് മരണമടഞ്ഞ മലപ്പുറം പറവണ്ണ സ്വദേശി ദേവകി, മലപ്പുറം ചേലക്കാട് സ്വദേശി മുഹമ്മദ് കുട്ടി, മലപ്പുറം മേലുമുറി സ്വദേശി അബ്ദുള്ള, സെപ്റ്റംബര്‍ 20ന് മരണമടഞ്ഞ മലപ്പുറം താനൂര്‍ സ്വദേശിനി ഖദീജ എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 553 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.


Also read: Gold smuggling case: NIA സംഘം കസ്റ്റംസ് ഓഫീസിൽ 


88 ആരോഗ്യപ്രവർത്തകർക്കും കൊറോണ (Covid19) സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ  36 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 133 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 


ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് (Thiruvananthapuram) നിന്നും 533  പേർക്കും,  മലപ്പുറത്ത് 349 പേർക്കും, കോഴിക്കോട് 376 പേർക്കും, കാസർഗോഡ് 110 പേർക്കും, തൃശൂർ 183 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 112 പേർക്കും , എറണാകുളം ജില്ലകളിൽ 299 പേർക്ക് വീതവും,  പാലക്കാട് 167 പേർക്കും, പത്തനംതിട്ട  ജില്ലയിൽ നിന്നുള്ള16 പേർക്കും, കൊല്ലം 195 പേർക്കും,  കണ്ണൂർ ജില്ലയിൽ 314 പേർക്കും, കോട്ടയത്ത് 156 പേർക്കും, ഇടുക്കിയിൽ 82] പേർക്കും, വയനാട് 18 പേർക്കുമാണ് ഇന്ന്  കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്. 


Also Read: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം; 3000 പേർക്കെതിരെ കേസ്; 500 പേർ അറസ്റ്റിൽ


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,907 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2681 പേരെയാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ  25,848  സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്ത് ഇന്ന് 13 പുതിയ  ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.  12 ഹോട്ട്സ്പോട്ടുകളെ ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 639 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.