House Boats Seized: മതിയായ രേഖകൾ ഇല്ല; ആലപ്പുഴയിൽ മൂന്ന് ഹൗസ് ബോട്ടുകൾ പിടികൂടി
House Boats Seized: 1,10,000 രൂപയാണ് പിഴയായി അടയ്ക്കേണ്ടത്.
ആലപ്പുഴ: മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ ആലപ്പുഴയിൽ മൂന്ന് ഹൗസ് ബോട്ടുകൾ പിടിച്ചു.ഒൻപത് ഹൗസ്ബോട്ടുകൾ പരിശോധിച്ചതിൽ നിന്നും എല്ലാ രേഖകളും ഉള്ള ബോട്ട് ഒരെണ്ണത്തിനുമാത്രമാണ്.ബാക്കി അഞ്ചെണ്ണത്തിനു പിഴ ചുമത്തി.
1,10,000 രൂപയാണ് പിഴ. രേഖകൾ കൃത്യമല്ലാത്ത ബോട്ട് ഉടമസ്ഥരോട് പോർട്ട് ഓഫിസിലെത്തി വിശദീകരണം നൽകാൻ നോട്ടിസ് നൽകി. താനൂർ ബോട്ട് അപകടത്തിനു പിന്നാലെ ഇത് അഞ്ചാം ദിനമാണ് ആലപ്പുഴയിൽ ഹൗസ് ബോട്ടുകളിൽ പരിശോധന. പിടിച്ചെടുത്ത ബോട്ടുകൾ യാർഡിലേക്കു നീക്കിയിട്ടുണ്ട്.
ALSO READ: പാക്കിസ്ഥാൻകാരനു വേണ്ടിയാണ് ലഹരിമരുന്ന് കടത്തിയത്; പിടിയിലായ പാക്ക് പൗരൻ കാരിയറെന്ന് എൻസിബി
പോർട്ട് ഉദ്യോഗസ്ഥരും ടൂറിസം പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. പള്ളാത്തുരത്തി കേന്ദ്രീകരിച്ചയായിരുന്നു ഇന്നത്തെ പരിശോധന. കഴിഞ്ഞ ദിവസങ്ങളിൽ പുന്നമട, കൈനകരി പ്രദേശങ്ങൾ കേന്ദ്രീകരിച്ചയായിരുന്നു ഉണ്ടായിരുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...