ഫോറസ്റ്റ് വാച്ചര്‍മാരുടെ 3 സ്‌കൂട്ടറുകള്‍ കത്തി നശിച്ച നിലയില്‍ കണ്ടെത്തി
കുതിരവളവിലെ തോട്ടത്തിന് സമീപമായിരുന്നു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത്. വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു.
തൃശ്ശൂര്‍: ഇഞ്ചക്കുണ്ട് പരുന്തുപാറയില്‍ ഫോറസ്റ്റ് വാച്ചര്‍മാരുടെ 3 സ്‌കൂട്ടറുകള്‍ കത്തി നശിച്ച നിലയില്‍. പരുന്തുപാറ കുതിരവളവില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കായിരുന്നു തീപിടുത്തം ഉണ്ടായത്. മുപ്ലിയം ഫോറസ്റ്റ് സ്‌റ്റേഷനിലെ റിസര്‍വ് ഫോറസ്റ്റ് വാച്ചര്‍ ഐ. നിഖില്‍, താല്‍ക്കാലിക വാച്ചര്‍മാരായ കെ.എ. ഷൈജു, വി.യു. ജയന്‍ എന്നിവരുടെ വാഹനങ്ങളാണ് കത്തിനശിച്ചത്. കാട്ടാനശല്യത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയതായിരുന്നു ഫോറസ്റ്റ് വാച്ചര്‍മാര്‍.
കുതിരവളവിലെ തോട്ടത്തിന് സമീപമായിരുന്നു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത്. വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. പുതുക്കാട് നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. ആരെങ്കിലും മനപൂര്‍വ്വം തീ ഇട്ടതാണോ എന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.