തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19)സ്ഥിരീകരിച്ചത് 5218 പേർക്കാണ്. 4478 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 622 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 5066  പേർ രോഗമുക്തരായിട്ടുണ്ട്.   


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ ബാധമൂലമുള്ള 33 മരണങ്ങൾകൂടി (Covid death) ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം വെള്ളനാട് സ്വദേശി ചെല്ലയ്യന്‍, അണ്ടൂര്‍കോണം സ്വദേശി സത്യന്‍, കാപ്പില്‍ സ്വദേശി ഹാഷിം, ചിറ്റാറ്റുമുക്ക് സ്വദേശി ഗോപാലന്‍, മടവൂര്‍ സ്വദേശി മുഹമ്മദ് രാജ, പാപ്പനംകോട് സ്വദേശിനി ഷെറീഫ ബീവി, മാരായമുട്ടം സ്വദേശിനി ശ്രീകുമാരി, കൊല്ലം പുത്തന്‍പുരം സ്വദേശിനി തങ്കമണി, ചവറ സ്വദേശി ക്രിസ്റ്റഫര്‍, കിളികല്ലൂര്‍ സ്വദേശി വിജയന്‍, കല്ലട സ്വദേശി വിഗ്‌നേശ്വരന്‍ പിള്ള, പരവൂര്‍ സ്വദേശി ശ്രീധരന്‍ നായര്‍, പത്തനംതിട്ട തിരുവല്ല സ്വദേശി ഗീവര്‍ഗീസ്, ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശി രാധാകൃഷ്ണന്‍, ഹരിപ്പാട് സ്വദേശി മുരുഗന്‍, തൃശൂര്‍ ഇരിങ്ങാലകുട സ്വദേശി വത്സന്‍, മാള സ്വദേശിനി ഓമന, ഗുരുവായൂര്‍ സ്വദേശി രാമന്‍ നായര്‍, കടപ്പുറം സ്വദേശി മുഹമ്മദ് അലി, പനമുക്ക് സ്വദേശി ബാലന്‍, പാലക്കാട് കോയിപ്ര സ്വദേശി മിചല്‍ സ്വാമി, മലപ്പുറം വേലൂര്‍ സ്വദേശിനി മാലതി, ചുള്ളിപ്പാറ സ്വദേശി ബാലന്‍, പൊന്നാനി സ്വദേശി മുഹമ്മദ് ഉണ്ണി, ഒതുക്കുങ്ങല്‍ സ്വദേശി ഷാജഹാന്‍, പാരമലങ്ങാടി സ്വദേശി ഹസന്‍, കോഴിക്കോട് ഫറോഖ് സ്വദേശി വീരന്‍ , വടകര സ്വദേശിനി സുബൈദ, അയിക്കരപ്പാടി സ്വദേശിനി റുബീന, ചുങ്കക്കുന്ന് സ്വദേശിനി അനിത, പാഴൂര്‍ സ്വദേശിനി ഉണ്ണിപാത്തു , വയനാട് കല്‍പറ്റ സ്വദേശി സുലൈമാന്‍, കണ്ണൂര്‍ ഉളിയില്‍ സ്വദേശിനി ഷറീഫ എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2680 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.


Also read: Corona19: സംസ്ഥാനത്ത് 5218 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 5066 പേർ


കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട്സ്പോട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  3 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 442 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.