തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊറോണ (Covid19)സ്ഥിരീകരിച്ചത് 5218 പേർക്കാണ്. 4478 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 622 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 5066 പേർ രോഗമുക്തരായിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 72 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 430 പേർക്കും, മലപ്പുറത്ത് 377 പേർക്കും, കോഴിക്കോട് 276 പേർക്കും, കാസർഗോഡ് 20 പേർക്കും, തൃശൂർ 712 പേർക്കും, ആലപ്പുഴയിൽ നിന്നുള്ള 322 പേർക്കും , എറണാകുളം ജില്ലയിൽ 617 പേർക്ക് വീതവും, പാലക്കാട് 349 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 404 പേർക്കും, കൊല്ലം 419 പേർക്കും, കണ്ണൂർ ജില്ലയിൽ 149 പേർക്കും, കോട്ടയത്ത് 758 പേർക്കും, ഇടുക്കിയിൽ 104 പേർക്കും, വയനാട് 281 പേർക്കുമാണ് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്.
Also read: Actress attack case: വിചാരണ കോടതി മാറ്റാൻ ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി
കൊറോണ ബാധമൂലമുള്ള 33 മരണങ്ങൾകൂടി (Covid death) ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 46 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം, തൃശൂര്‍ 9 വീതം, കണ്ണൂര്‍ 7, പാലക്കാട് 6, പത്തനംതിട്ട 5, തിരുവന്തപുരം 3, മലപ്പുറം, വയനാട് 2 വീതം, കൊല്ലം, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,04, 165 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 1426 പേരെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട്സ്പോട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 3 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 442 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.