സംസ്ഥാനത്ത് 4777 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 5217 പേർ
4120 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 534 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചത് 4777 പേർക്കാണ്. 4120 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 534 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 5217 പേർ രോഗമുക്തരായിട്ടുണ്ട്. രോഗം (Covid19) സ്ഥിരീകരിച്ചവരിൽ 84 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
Also read: Paytm വഴി ഗ്യാസ് ബുക്ക് ചെയ്യൂ.. 500 രൂപ ലാഭിക്കൂ!
ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 345 പേർക്കും, മലപ്പുറത്ത് 664 പേർക്കും, കോഴിക്കോട് 561 പേർക്കും, കാസർഗോഡ് 75 പേർക്കും, തൃശൂർ 476 പേർക്കും, ആലപ്പുഴ യിൽ നിന്നുള്ള 272 പേർക്കും , എറണാകുളം ജില്ലയിൽ 474 പേർക്ക് വീതവും, പാലക്കാട് 341 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 197 പേർക്കും, കൊല്ലം 380 പേർക്കും, കണ്ണൂർ ജില്ലയിൽ 223 പേർക്കും, കോട്ടയത്ത് 387 പേർക്കും, ഇടുക്കിയിൽ 169 പേർക്കും, വയനാട് 213 പേർക്കുമാണ് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്.
കൊറോണ ബാധമൂലമുള്ള 28 മരണങ്ങൾകൂടി (Covid death) ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14, 400 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 1643 പേരെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,893 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഇന്ന് 3 പുതിയ ഹോട്ട്സ്പോട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 446 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.