തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു.  ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം ഇത്രയും അധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്.   തുടർച്ചയായ രണ്ടാം ദിനവും രോഗികളുടെ എണ്ണം നാനൂറ് കടന്നിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 167 പേർ വിദേശത്തുനിന്നും വന്നവരാണ്,  76  പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.  സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 234 പേർക്കാണ്.  143  പേർ ഇന്ന് രോഗമുക്തരായിട്ടുണ്ട്. രണ്ടു മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 


Also read: എറണാകുളത്ത് ഹൃദയാഘാതം മൂലം മരിച്ചയാൾക്കും കോറോണ.. !


തിരുവനന്തപുരത്ത് 69 പേർക്കും, പത്തനംതിട്ടയിലെ  54, മലപ്പുറത്ത് 51 പേർക്കും, പാലക്കാട് 48 പേർക്കും, എറണാകുളത്ത്  47,  തൃശൂരിൽ 29 പേർക്കും,  ആലപ്പുഴയിൽ 87 പേർക്കും, കൊല്ലത്ത് 18 പേർക്കും, കണ്ണൂരിൽ 19 പേർക്കു, വയനാട്ടിൽ 11 പേർക്കും, ഇടുക്കിയിൽ 5 പേർക്കും, കാസർഗോഡ് 17 പേർക്കുമാണ് കോറോണ രോഗബാധ ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.   


രോഗം സ്ഥിരീകരിച്ചവരിൽ ആരോഗ്യ പ്രവർത്തകർ, ഐടിബിപി, ബിഎസ്എഫ് രണ്ടുപേർക്കും, ഡിഎസ്സിയിൽ നാലു പേർക്കും ഇന്ന് കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 


Also read: Corona virus: മൈസൂർ കൊട്ടാരം അടച്ചു..! 


24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത് 12104 സാമ്പിളുകളാണ്.  നിലവിൽ നിരീക്ഷണത്തിലുള്ളത് 1,82,050 പേരാണ് ഇവരിൽ 3696 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ് ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്.  570 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  


ഇന്ന് പുതുതായി 16 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.  ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 195 ആയിട്ടുണ്ട്.