എറണാകുളത്ത് ഹൃദയാഘാതം മൂലം മരിച്ചയാൾക്കും കോറോണ.. !

ഇദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.    

Last Updated : Jul 11, 2020, 03:42 PM IST
എറണാകുളത്ത് ഹൃദയാഘാതം മൂലം മരിച്ചയാൾക്കും കോറോണ.. !

കൊച്ചി: എറണാകുളത്ത് ഹൃദയാഘാതം മൂലം മരിച്ചയാൾക്കും കോറോണ സ്ഥിരീകരിച്ചു.  പെരുമ്പാവൂർ പുല്ലുവഴി  സ്വദേശി പൊന്നയംമ്പിള്ളിൽ ബാലകൃഷണൻ നായർക്കാണ് കോറോണ സ്ഥിരീകരിച്ചത്.  ഇദ്ദേഹത്തിന് എഴുപത്തിയോൻപത് വയസായിരുന്നു. 

ഇദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.  മരണശേഷം നടത്തിയ പരിശോധനയിലാണ് കോറോണ സ്ഥിരീകരിച്ചത്.  ഇദ്ദേഹത്തിന് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. 

Also read: കൊവിഡ് പ്രതിരോധ മാതൃക; ധാരാവിയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന

ഇദ്ദേഹം മരിക്കുന്നതിന് മുൻപ് സ്വകാര്യ ബാങ്കിലും പൊതുമേഖലാ ബാങ്കിലുമൊക്കെ പോയിരുന്നതായും റിപ്പോർട്ട് ഉണ്ട്.  കൂടാതെ ഇദ്ദേഹത്തിന്റെ മകൻ ആലുവ കെഎസ്ഇബി ഓഫീസിലാണ് ജോലി ചെയ്യുന്നത്. ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്നവരുടെ സ്രവം ആരോഗ്യവകുപ്പ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

More Stories

Trending News