ലോകകപ്പ് ഫൈനല്‍ ദിനം ഫുട്‌ബോള്‍ 'ലഹരി'യില്‍ മലയാളികൾ കുടിച്ച് തീർത്തത് 50 കോടിയുടെ മദ്യം. ഫൈനല്‍ ദിനമായ ഞായറാഴ്ച 50 കോടിയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. സാധാരണ ഞായറാഴ്ചകളിലെ മദ്യവില്‍പ്പന ശരാശരി 30 കോടിയാണ്. അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ മദ്യവില്‍പ്പന ഗണ്യമായി വര്‍ധിപ്പിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 20 കോടിയുടെ അധിക വില്‍പ്പന നടന്നതായാണ് കണക്കുകൂട്ടൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാധാരണ ദിവസങ്ങളിൽ ശരാശരി 35 കോടിയും, ഞായറാഴ്ചകളിൽ 40 കോടിയുമാണ് ബെവ്‌കോ ഷോപ്പുകൾ വഴിയുള്ള വില്പന. ബെവ്‌കോയുടെയും കൺസ്യൂമർഫെഡിന്റെയും ചില്ലറ വില്പന ശാലകൾ വഴി കഴിഞ്ഞ ഞായറാഴ്ച മാത്രം  വിറ്റത് 50 കോടിയുടെ മദ്യമാണ്. ശനിയാഴ്ച വെയർഹൗസുകളിൽ നിന്ന് ബാറുകൾ വാങ്ങിയത് ആറു കോടിയുടെ മദ്യവും. കഴിഞ്ഞ ദിവസം വിദേശ മദ്യത്തിന്റെ വില്പന നികുതി നാല് ശതമാനവും കൈകാര്യ ചെലവ് ഒരു ശതമാനവും കൂട്ടിയതോടെ മദ്യത്തിന്റെ വിലിയൽ മാറ്റം വന്നിരുന്നു. 


രാത്രിയിലാണ് വില വർദ്ധന നടപ്പാക്കാനുള്ള നിർദ്ദേശം വെയർഹൗസ് മാനേജർമാർക്കും റീജിയണൽ മാനേജർമാർക്കും ലഭിച്ചത്. പുതുക്കിയ വില കണക്ക് കൂട്ടാൻ ബെവ്‌കോ ഐ.ടി വിഭാഗം അശ്രാന്ത പരിശ്രമം നടത്തുന്നതനിടെയാണ് ലോക കപ്പ് ഫൈനലും എത്തുന്നത്. കൂടുതൽ വില്പന നടന്ന ഷോറൂമുകൾ ഏതെല്ലാമെന്ന് തിട്ടപ്പെടുത്തി വരുന്നേയുള്ളു. 


ഇക്കഴിഞ്ഞ ഓണത്തിനായിരുന്നു സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന നടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 117 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാടം വരെയുള്ള ഏഴു ദിവസത്തില്‍ 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഇത് 529 കോടിയായിരുന്നു മദ്യ വിൽപ്പന. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.