തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19) സ്ഥിരീകരിച്ചത് 5643 പേർക്കാണ്. 4951 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 571 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 5861 പേർ രോഗമുക്തരായിട്ടുണ്ട്.  രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: Love Jihad: യുപിയിൽ മതപരിവർത്തന നിരോധന നിയമപ്രകാരമുള്ള ആദ്യ കേസ് ബറേലിയിൽ 


ഇന്ന് രോഗം (Covid19) സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 370 പേർക്കും,  മലപ്പുറത്ത്  721 പേർക്കും, കോഴിക്കോട് 851 പേർക്കും, കാസർഗോഡ് 122 പേർക്കും, തൃശൂർ 525 പേർക്കും, ആലപ്പുഴ യിൽ നിന്നുള്ള 381 പേർക്കും , എറണാകുളം ജില്ലയിൽ 512 പേർക്ക് വീതവും,  പാലക്കാട് 394 പേർക്കും, പത്തനംതിട്ട  ജില്ലയിൽ നിന്നുള്ള 244 പേർക്കും, കൊല്ലം 426 പേർക്കും,  കണ്ണൂർ ജില്ലയിൽ 277 പേർക്കും, കോട്ടയത്ത് 399 പേർക്കും, ഇടുക്കിയിൽ 274 പേർക്കും, വയനാട് 147 പേർക്കുമാണ് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്. 


Also read: ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയത്തിൽ ലാലേട്ടനും, ചിത്രങ്ങൾ കാണാം.. 


കൊറോണ ബാധമൂലമുള്ള 27 മരണങ്ങൾകൂടി (Covid death) ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.  തിരുവനന്തപുരം 8, കണ്ണൂര്‍ 5, എറണാകുളം, തൃശൂര്‍ 4 വീതം, കോഴിക്കോട് 3, പാലക്കാട്, വയനാട് 2 വീതം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.


കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട്സ്പോട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  8  പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 524 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 


Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy