തിരുവനന്തപൂരം:  സംസ്ഥാനത്ത് ഇന്ന് 65 പേർക്ക് കൂടി കോറോണ (Covid19) സ്ഥിരീകരിച്ചു.  അൻപത്തിയേഴ് പേർ രോഗമുക്തരായിട്ടുണ്ട്. കോറോണ സ്ഥിരീകരിച്ചവറിൽ 34  പേർ വിദേശത്തു നിന്നും വന്നവരും 25 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. 5 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി; പാടില്ലെന്ന് തന്ത്രി...


കോഴിക്കോടും 10 പേർക്കും, മലപ്പുറത്ത് 7 പേർക്കും, തൃശൂരിൽ നിന്നുള്ള 9 പേർക്കും, തിരുവനന്തപുരം പാലക്കാട് ജില്ലകളിൽ 6 പേർക്ക് വീതവും, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ള 3 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ്  രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.  


ജൂൺ 7 ന് മരണമടഞ്ഞ കുമാരൻ എന്ന വ്യക്തിയുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു.  അദ്ദേഹത്തിന്റെ പരിശോധന ഫലം ഇന്ന് ലഭിക്കുകയും അദ്ദേഹത്തിന് കോറോണയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.  


Also read: ഇടത് സർക്കാർ യുവാക്കളെ വഞ്ചിക്കുന്നു


സംസ്ഥാനത്ത് ഇപ്പോൾ 1238 പേരാണ്  രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.  ഇതുവരെ രോഗമുക്തരായത് 905 പേരാണ്.  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,10,592 പേർ നിരീക്ഷണത്തിലാണ്.   ഇവരിൽ 1844 പേർ ആശുപത്രികളിലും ബാക്കിയുള്ളവർ വീടുകളിലും നിരീക്ഷണത്തിലാണ്.  


ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്  206 പേരെയാണ്.  ഇന്ന് പുതുതായി 5 ഹോട്ട്സ്പോട്ടുകളാണുള്ളത്.  ഇതോടെ നിലവിൽ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 163 ആയി.