തിരുവനന്തപുരം: കോറോണ രാജ്യമെങ്ങും വ്യാപിച്ചിരിക്കുന്ന ഈ പശ്ചാത്തലത്തിൽ ഇടത് സർക്കാരിന്റെ ക്രൂരമായ സമീപനം കാരണം നമ്മുടെ യുവജനങ്ങൾക്ക് നഷ്ടപ്പെടാൻ പോകുന്നത് അവരുടെ സ്വപ്നങ്ങളും ലക്ഷ്യവും ജീവിതവുമാണെന്ന് യുവമോർച്ച ജനറൽ സെക്രട്ടറി കെ. ഗണേഷ് വ്യക്തമാക്കി.
Also read: ബംഗാളിൽ മുൻ സിപിഎം എംപി ബിജെപിയിൽ ചേർന്നു
കഷ്ടപ്പെട്ട് പഠിച്ച് PSC പരീക്ഷ പാസ്സ് ആയി ഫിസിക്കലും കഴിഞ്ഞിരിക്കുന്നവരെ ചതിക്കുകയാണ് യുവജനവിരുദ്ധ ഇടത് സർക്കാരെന്ന് ഗണേഷ്കുമാർ വിമർശിച്ചു. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം വിമർശനങ്ങൾ ഓരോന്നായി വ്യക്തമാക്കിയത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു: