Gold smuggling: അടിവസ്ത്രത്തില്‍ പ്രത്യേക അറ; 666 ഗ്രാം സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയിൽ
Gold seized at Nedumbassery airport: ഓഗസ്റ്റ് 12-ാം തീയതിയും നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണക്കടത്ത് പിടികൂടിയിരുന്നു.
കൊച്ചി: നെടുമ്പാശേരി വീണ്ടും സ്വർണവേട്ട. യാത്രക്കാരനിൽ നിന്ന് 666 ഗ്രാം സ്വർണം പിടിച്ചെടുത്തു. അബുദാബിയിൽ നിന്നും വന്ന മലപ്പുറം സ്വദേശി ജാഫർമോനാണ് പിടിയിലായത്.
അടിവസ്ത്രത്തിൽ പ്രത്യേക അറ തന്നെ തയ്യാറാക്കിയാണ് സ്വർണക്കടത്തിന് ശ്രമമുണ്ടായത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കിയാണ് ഈ അറയിൽ സൂക്ഷിച്ചിരുന്നത്. ഇതിന് പുറമെ നടത്തിയ കൂടുതൽ പരിശോധനകളിൽ ഇയാളുടെ സോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണ ചെയിനുകളും കണ്ടെത്തിയിട്ടുണ്ട്.
ALSO READ: എന്താണ് എഫ്ഐആർ? എങ്ങനെയാണ് രജിസ്റ്റർ ചെയ്യുക? വിശദീകരിച്ച് പോലീസ്
ഇക്കഴിഞ്ഞ 12-ാം തീയതിയും നെടുമ്പാശേരിയിൽ സ്വർണക്കടത്ത് പിടികൂടിയിരുന്നു. 50 ലക്ഷം രൂപ വരുന്ന ഒരു കിലോ സ്വർണവുമായി മലപ്പുറം സ്വദേശി നിസാമുദീനാണ് പിടിയിലായത്. 3 വർഷമായി ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാൾ മാതാവിന് ഡയാലിസിസ് ചെയ്യുന്നതിന് പണം കണ്ടെത്താനാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസിനോട് പറഞ്ഞു.
ഓഗസ്റ്റ് 9ന് മലപ്പുറത്തും സ്വർണം പിടികൂടിയിരുന്നു. ദുബായിൽ നിന്ന് പാർസലായി കടത്തിയ 6.300 കിലോ സ്വർണമാണ് മുന്നിയൂരിൽ വെച്ച് ഡിആർഐ പിടിച്ചെടുത്തത്. തേപ്പുപെട്ടി ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശി ഷിഹാബ്, കുന്നമംഗലം സ്വദേശി ജസീൽ, മൂന്നിയൂർ സ്വദേശി ആസ്യ, മലപ്പുറം സ്വദേശി യാസിർ, റനീഷ്, റൗഫ് എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചിയിൽ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാർസലുകളിൽ നിന്നാണ് സ്വർണം പിടികൂടിയത്. അതിനാൽ തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണോ സ്വർണം കടത്തിയതെന്ന് സംശയിക്കുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഈ സംഭവവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്ന കാര്യം ഡിആർഐ അന്വേഷിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...