കൊച്ചി: തോപ്പുംപടി സ്വദേശി ജെ രാധാമണിക്ക് ഇപ്പോൾ പ്രായം 71 എന്നാൽ പ്രായത്തെ വരെ തോൽപ്പിക്കുന്നതാണ് രാധാമണിയമ്മയുടെ ഊർജ്ജം. ഈ പ്രായത്തിനിടയിൽ 11 വ്യത്യസ്ത വിഭാഗത്തിലുള്ള വാഹനങ്ങൾ ഡ്രൈവ് ചെയ്യാനുള്ള ലൈസൻസ് കൈവശമാക്കിയിട്ടുണ്ട് രാധാമണിയമ്മ.


COMMERCIAL BREAK
SCROLL TO CONTINUE READING

രസകരമായ മറ്റൊന്ന് എന്താണെന്നുവെച്ചാൽ  രാധാമണിയമ്മ ഇപ്പോഴും ഒരു വിദ്യാർത്ഥിയാണ് എന്നതാണ്. കളമശ്ശേരി പോളിടെക്നിക്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ കോഴ്‌സ് ചെയ്തുവരികയാണിപ്പോൾ രാധാമണിയമ്മ. ഇതിനുപുറമെ മക്കളോടൊപ്പം ഒരു ഡ്രൈവിംഗ് സ്കൂളും കൈകാര്യം ചെയ്യുന്നുണ്ട്.

Read Also: Thekkadi Flowershow: മനം കവരുന്ന പുഷ്പഭംഗി; തേക്കടി പുഷ്പമേളയ്ക്ക് കുമളിയിൽ തുടക്കമായി


ഭർത്താവ് പരേതനായ ടി വി ലാലന്റെ നിർബന്ധത്തിന് വഴങ്ങി 30 വയസ്സുള്ളപ്പോഴാണ് രാധാമണി ആദ്യമായി കാർ ഓടിക്കാൻ പഠിച്ചത്. ഡ്രൈവിംഗ് ത്രില്ലിംഗാണെന്ന് മനസ്സിലാക്കിയ രാധാമണിയമ്മ, മറ്റ് തരത്തിലുള്ള വാഹനങ്ങളുടെ വളയം പിടിക്കാൻ തുടങ്ങി.


അതോടൊപ്പം, ആ വാഹനങ്ങൾ ഓരോന്നും ഓടിക്കാനുള്ള ലൈസൻസും രാധാമണിയമ്മ സ്വന്തമാക്കി. ബസ്, ക്രെയിൻ, ട്രെയിലർ, ഫോർക്ക് ലിഫ്റ്റ്, ഓട്ടോറിക്ഷ, റോഡ് റോളർ, ജെസിബി തുടങ്ങിയ വാഹനങ്ങളുടെ ലൈസൻസ് നേടിയ ശേഷം 2021-ൽ രാധാമണി ഹെവി ഡ്രൈവിംഗ്  ലൈസൻസ് കൂടി എടുത്തു.

Read Also: വേനൽ മഴ ശക്തമായതോടെ ഇടുക്കിയിലെ ഏലം കർഷകർ പ്രതീക്ഷയിൽ


2004-ലെ  ഒരു അപകടത്തിൽ ഭർത്താവിന്റെ ജീവൻ നഷ്ടപ്പെട്ടപ്പോഴാണ് രാധാമണിയമ്മ കുടുംബത്തിന്റെ തന്നെ ഡ്രൈവിംഗ് സ്കൂളിൽ മക്കളെ സഹായിക്കാൻ തുടങ്ങിയത്. 'മണിയമ്മ' എന്ന് സ്നേഹപൂർവ്വം മറ്റുള്ളവർ വിളിക്കുന്ന രാധാമണിയമ്മയിപ്പോൾ ഡ്രൈവിംഗ് സ്കൂളിലെ കമ്പ്യൂട്ടർ പ്രവർത്തനങ്ങൾ നോക്കിനടത്തിവരികയാണ്. കൂടാതെ കേരളത്തിൽ ഹെവി ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കുന്ന ആദ്യ വനിത കൂടിയാണ് രാധാമണിയമ്മ.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.