Thekkadi Flowershow: മനം കവരുന്ന പുഷ്പഭംഗി; തേക്കടി പുഷ്പമേളയ്ക്ക് കുമളിയിൽ തുടക്കമായി

വൈവിധ്യങ്ങളുടെ പുഷ്പമേളയാണ് കുമളിയിൽ ഒരുങ്ങിയിരിക്കുന്നത്. വർണവിസ്മയം മാത്രമല്ല സുഗന്ധവിശ്മയം കൂടിയാകുന്നു പുഷ്പമേള. മണവും നിറവുംകൊണ്ട് ആരുടെയും മനം കവരുന്നതാണ് പൂക്കളുടെ മഹാസംഗമം.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 17, 2022, 06:03 PM IST
  • മുപ്പതിനായിരം ചതുരശ്രയടി വിസ്തീർണമുള്ള വിശാലമായ പന്തലിലാണ് തേക്കടിയുടെ വസന്തം വിരിയുന്നത്.
  • കോവിഡ് മഹാമാരി മൂലം തേക്കടി ടൂറിസ്റ്റ് കേന്ദ്രത്തിനുണ്ടായ മാന്ദ്യം അകറ്റാൻ പതിനാലാമത് തേക്കടി പുഷ്പമേളയ്ക്കു കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
  • ഹൈടെക്ക് ഡൂം പന്തലിൽ അറുപതിൽപരം വാണിജ്യ സ്റ്റാളുകളും പ്രവർത്തിക്കുന്നുണ്ട്.
Thekkadi Flowershow: മനം കവരുന്ന പുഷ്പഭംഗി; തേക്കടി പുഷ്പമേളയ്ക്ക് കുമളിയിൽ തുടക്കമായി

ഇടുക്കി: പതിനാലാമത്  ഇടുക്കി തേക്കടി പുഷ്പമേളയ്ക്ക് കുമളിയിൽ തുടക്കമായി. മെയ് 2 വരെയാണ് മേള നടക്കുക. കുമളി പഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് പുഷ്പമേള സംഘടിപ്പിച്ചിരിക്കുന്നത്. മുപ്പതിനായിരം ചതുരശ്രയടി വിസ്തീർണമുള്ള വിശാലമായ പന്തലിലാണ് തേക്കടിയുടെ വസന്തം വിരിയുന്നത്. പതിനായിരകണക്കിന് ചെടികളും, പൂക്കളുമാണ് മേളയുടെ മുഖ്യ ആകർഷണം. ഇതോടൊപ്പം അമ്മ്യൂസ്മെൻ്റ് പാർക്കും ക്രമീകരിച്ചിട്ടുണ്ട്. 

32 ദിവസം നീണ്ടു നിൽക്കുന്ന പുഷ്പമേളയിൽ വിവിധ മത്സരങ്ങളും, എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പ്രൊഫഷണൽ ട്രൂപ്പുകൾ  അവതരിപ്പിക്കുന്ന  കലാപരിപാടികളും അരങ്ങേറും. കോവിഡ് മഹാമാരി മൂലം തേക്കടി ടൂറിസ്റ്റ് കേന്ദ്രത്തിനുണ്ടായ മാന്ദ്യം അകറ്റാൻ പതിനാലാമത് തേക്കടി പുഷ്പമേളയ്ക്കു കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Read Also: Strawberry Season in Munnar: ചുവപ്പൻ മധുരത്തിന്റെ കാലമിത്; മൂന്നാറിൽ സ്ട്രോബറി വിളവെടുപ്പ്

തേക്കടി ടൂറിസ്റ്റ് കേന്ദ്രത്തിൻ്റെ വികസനത്തിനുതകുന്ന പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി വിപുലമായ ടൂറിസം സെമിനാറും, ജൈവകൃഷി പ്രോത്സാഹനം മുന്നിൽ കണ്ട് ജൈവ കർഷക സംഗമവും പുഷ്മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഹൈടെക്ക് ഡൂം പന്തലിൽ അറുപതിൽപരം വാണിജ്യ സ്റ്റാളുകളും പ്രവർത്തിക്കുന്നുണ്ട്. കുമളി പഞ്ചായത്തിന് പുറമെ തേക്കടി അഗ്രി കൾച്ചർ സൊസൈറ്റി, മണ്ണാറത്തറയിൽ ഗാർഡൻസ് എന്നിവരും മേളയുടെ സംഘാടക സമിതിയുടെ ഭാഗമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News