താപനില ക്രമീകരിച്ചതിൽ വീഴ്ച; 800 ഡോസ് Covishield vaccine ഉപയോഗശൂന്യമായി; അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്
താപനില ക്രമീകരിച്ചതിലെ വീഴ്ചയാണ് വാക്സിൻ പാഴാകാൻ കാരണമായത്
കോഴിക്കോട്: ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിൽ (Health Centre) സൂക്ഷിച്ചിരുന്ന 800 ഡോസ് കോവിഷീൽഡ് വാക്സിൻ ഉപയോഗശൂന്യമായി. താപനില ക്രമീകരിച്ചതിലെ വീഴ്ചയാണ് വാക്സിൻ (Vaccine) പാഴാകാൻ കാരണമായത്.
രണ്ട് ഡിഗ്രിക്കും എട്ട് ഡിഗ്രിക്കും ഇടയിലാണ് കോവിഷീൽഡ് വാക്സിൻ സൂക്ഷിക്കേണ്ടത്. എന്നാൽ മൈനസ് ഡിഗ്രിയിൽ ഫ്രീസറിൽ സൂക്ഷിച്ചതിനെ തുടർന്ന് വാക്സിൻ തണുത്തുറഞ്ഞ് പോകുകയായിരുന്നു. എട്ട് ലക്ഷം രൂപയോളം വിലവരുന്ന വാക്സിനാണ് ഉപയോഗശൂന്യമായത്.
ALSO READ: Vaccination Drive വന്‍ വിജയം; ഒരുമാസം 88 ലക്ഷം ഡോസ് വാക്‌സിന്‍ നൽകിയതായി ആരോഗ്യമന്ത്രി
വാക്സിൻ ഉപയോഗശൂന്യമായതുമൂലം പെരുവയൽ, മാവൂർ , പെരുമണ്ണ പഞ്ചായത്തുകളിലെ വാക്സിൻ വിതരണം താളം തെറ്റി. ചെറൂപ്പയിലെ സംഭവം സംസ്ഥാനത്തെ സീറോ വേസ്റ്റേജെന്ന പ്രചാരണത്തിന് കളങ്കമായെന്ന് ബിജെപി കുറ്റപ്പെടുത്തി.
അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് (Health department) അറിയിച്ചു. സൗജന്യ വാക്സിൻ പാഴാക്കിയെന്ന് ആരോപിച്ച് മുസ്ലിം ലീഗ്, ബിജെപി പ്രവർത്തകർ ആശുപത്രി ഉപരോധിച്ചു. കഴിഞ്ഞ ദിവസം വാക്സിൻ യജ്ഞം വിജയകരമായിരുന്നുവെന്ന് ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഈ സംഭവം വാക്സിനേഷൻ യജ്ഞത്തിന് കളങ്കമായി.
ALSO READ: ആറ് ജില്ലകളിൽ RT-PCR പരിശോധന മാത്രം നടത്താൻ Covid Review Meeting തീരുമാനം
അധ്യാപകര്‍, അനുബന്ധ രോഗമുള്ളവര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കി വരുന്നു. അധ്യാപകരുടെ വാക്‌സിനേഷന്‍ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുന്നതാണെന്ന് ആരോഗ്യമന്ത്രി (Health minister) വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ്.
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,15,52,681 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...