New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 41,965 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് കണക്കുകളിൽ 35.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് 460 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ഇന്നലെ മരണപ്പെട്ടത് 350 പേരായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positvity Rate) 2.61 ശതമാനമാണ്. കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ 30,203 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്, അതുകൂടാതെ 115 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
ALSO READ: Schools Reopening: കോവിഡ് വ്യാപനം കുറയുന്നു, വിവിധ സംസ്ഥാനങ്ങളിൽ സ്കൂളുകൾ ഇന്ന് തുറക്കും
തമിഴ്നാട്ടിൽ 1,512 പേർക്ക് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കർണാടകയിൽ 1,217 പേർക്കും ആന്ധ്ര പ്രദേശിൽ 1,115 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. തെലങ്കാനയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 338 പേർക്ക് മാത്രമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
രാജ്യത്തെ നാല് വലിയ സംസ്ഥാനങ്ങളായ രാജസ്ഥാൻ (2 കോവിഡ് കേസുകൾ), ബീഹാർ (8), മധ്യപ്രദേശ് (10), ഗുജറാത്ത് (12) എന്നിവിടങ്ങളിൽ ഒരു കോവിഡ് മരണം പോലും കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ചിട്ടില്ല. അത്പോലെ തന്നെ ജാർഖണ്ഡ് ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ ഒരാൾ പോലും കോവിഡ് രോഗബധയെ തുടർന്ന് മരണപ്പെട്ടിട്ടില്ല.
ALSO READ:India Covid Update: രാജ്യത്ത് 30,941 പേർക്ക് കൂടി കോവിഡ്; 350 മരണം
അതേസമയം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് (Covid 19) വ്യാപനം രൂക്ഷമായതിനെ തുടർന്ന് അടച്ചിട്ടിരുന്ന സ്കൂളുകളും കോളേജകളും ഇന്ന് വീണ്ടും തുറക്കും. 5 സംസ്ഥാനങ്ങളിലാണ് ഇന്ന് സ്കൂളുകൾ (Schools) തുറക്കുക. ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാരുകൾ (State Governments) അനുമതി നൽകിയത്.
തമിഴ്നാട്ടിൽ (tamil nadu) ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്താനാണ് സർക്കാർ (Government) നിർദേശിച്ചിരിക്കുന്നത്. ആദ്യഘട്ടമായി സംസ്ഥാനത്തെ 9 മുതൽ 12 വരെയുള്ള ക്ലാസുകളും കോളേജുകളും മാത്രമാണ് ഇന്ന് ആരംഭിക്കുക. ഒരു ക്ലാസിൽ 20 കുട്ടികൾ എന്ന നിലയിലാവും ക്ലാസുകൾ നടത്തുക. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാവും ക്ലാസുകൾ നടത്തുക. ഇത് സംബന്ധിച്ചുള്ള നിർദേശങ്ങൾ സ്കൂളുകൾക്ക് സർക്കാർ നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...