സംസ്ഥാനത്ത് 85 പോലീസുകാര്‍ക്ക് കോവിഡ്...
കോവിഡ് പ്രതിരോധത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാന പോലീസിനെയും വൈറസ് വെറുതെ വിട്ടില്ല, സംസ്ഥാനത്ത് ഇതുവരെ 85 പോലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്...
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാന പോലീസിനെയും വൈറസ് വെറുതെ വിട്ടില്ല, സംസ്ഥാനത്ത് ഇതുവരെ 85 പോലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്...
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സിഐയും, എസ്‌ഐയുമടക്കം മുഴുവന്‍ പോലീസുകാരും നിരീക്ഷണത്തില്‍ പോയി.
മുന്‍പ് ഈ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലുണ്ടയിരുന്ന ഒരു മോഷണകേസ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നാകാം പോലീസുകാര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
മറ്റ് സ്‌റ്റേഷനുകളില്‍ നിന്ന് പോലീസുകാരെ എത്തിച്ച് സ്‌റ്റേഷന്‍ പ്രവര്‍ത്തനം മുടങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കാനാണ് തീരുമാനം.
Also read: കനത്ത മഴ, കോവിഡ്... ഏത് സാഹചര്യവും നേരിടണമെന്ന നിര്‍ദ്ദേശം നല്‍കി ലോക്‌നാഥ് ബെഹ്‌റ
അതിനിടെ, സംസ്ഥാനത്ത് ഇതുവരെ 85 പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. കൂടുതല്‍ പേര്‍ക്ക് രോഗം പടരാതിരിക്കാനായി പദ്ധതി ആവിഷ്‌കരിച്ചതായും പോലീസുകാരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുമെന്നും ഡിജിപി അറിയിച്ചു.