കനത്ത മഴ, കോവിഡ്‌... ഏത് സാഹചര്യവും നേരിടണമെന്ന നിര്‍ദ്ദേശം നല്‍കി ലോക്‌നാഥ് ബെഹ്‌റ

  കോവിഡിന്‍റെ വ്യാപനത്തോടൊപ്പം കനത്ത മഴയും കേരളത്തെ ആശങ്കയിലാക്കുയാണ്.

Last Updated : Jul 30, 2020, 07:19 AM IST
കനത്ത മഴ, കോവിഡ്‌... ഏത് സാഹചര്യവും നേരിടണമെന്ന നിര്‍ദ്ദേശം നല്‍കി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം :  കോവിഡിന്‍റെ വ്യാപനത്തോടൊപ്പം കനത്ത മഴയും കേരളത്തെ ആശങ്കയിലാക്കുയാണ്.

ഈ അവസരത്തില്‍ ഏത് സാഹചര്യത്തേയും  നേരിടണമെന്ന  നിര്‍ദ്ദേശമാണ്  പോലീസ് ഉദ്യോഗസ്ഥര്‍ക്ക്  DGP ലോക്‌നാഥ് ബെഹ്‌റ  (Loknath Behera) നല്‍കിയിരിക്കുന്നത്.  

സംസ്ഥാനത്തെ ചില ജില്ലകളില്‍ കാലവര്‍ഷം കനക്കുന്ന സാഹചര്യമാണ്,   ഈയവസരത്തില്‍  ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ആംഡ് പോലീസ് ബറ്റാലിയനുകള്‍, കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയ പ്രദേശങ്ങളിലെ പോലീസ് സ്‌റ്റേഷനുകള്‍ എന്നിവയ്ക്ക് ജാഗ്രത പാലിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊറോണ സുരക്ഷാ പ്രോട്ടോകോള്‍ പരമാവധി പാലിച്ചായിരിക്കും പോലീസ് ഉദ്യോഗസ്ഥര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ മിക്കയിടങ്ങളിലും കനത്ത മഴ പെയ്യുന്നതായാണ് റിപ്പോര്‍ട്ട്.  നിരവധി ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.  

Trending News