തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19) സ്ഥിരീകരിച്ചത് 8511 പേർക്കാണ്.  7269 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 1012 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 6118 പേർ രോഗമുക്തരായിട്ടുണ്ട്.  രോഗം സ്ഥിരീകരിച്ചവരിൽ 148 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രോഗം (Covid19) സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 890 പേർക്കും,  മലപ്പുറത്ത് 1375 പേർക്കും, കോഴിക്കോട് 751 പേർക്കും, കാസർഗോഡ് 189  പേർക്കും, തൃശൂർ 1020 പേർക്കും, ആലപ്പുഴ യിൽ നിന്നുള്ള 716 പേർക്കും , എറണാകുളം ജില്ലയിൽ 874 പേർക്ക് വീതവും,  പാലക്കാട് 531 പേർക്കും, പത്തനംതിട്ട  ജില്ലയിൽ നിന്നുള്ള 285 പേർക്കും, കൊല്ലം 671 പേർക്കും,  കണ്ണൂർ ജില്ലയിൽ 497 പേർക്കും, കോട്ടയത്ത് 426 പേർക്കും, ഇടുക്കിയിൽ 140 പേർക്കും, വയനാട് 146 പേർക്കുമാണ് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്. 


Also read: Kerala Chicken Supervisor തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു 


കൊറോണ (Covid19) ബാധമൂലമുള്ള 26 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 26 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൊയതുവിള സ്വദേശിനി ശോഭന കുമാരി, മലയിന്‍കീഴ് സ്വദേശി സോമശേഖരന്‍ നായര്‍, വെള്ളനാട് സ്വദേശി ജോസഫ്, അരുവിപ്പുറം സ്വദേശിനി ശ്യാമള, കൊല്ലം കടപ്പാക്കട സ്വദേശിനി കാര്‍ത്യായനി, വാഴത്തോട്ടം സ്വദേശി തങ്ങള്‍ കുഞ്ഞ്, ആലപ്പുഴ കോമല്ലൂര്‍ സ്വദേശി ഗോപിനാഥന്‍ , ചെങ്ങന്നൂര്‍ സ്വദേശി അയ്യപ്പന്‍, ചേര്‍ത്തല സ്വദേശിനി ശാന്ത, കാട്ടൂര്‍ സ്വദേശി ക്ലമന്റ് , അമ്പലപ്പുഴ സ്വദേശിനി ത്രേസ്യാമ്മ, എടത്വ സ്വദേശിനി ജോളി ജോസഫ് , പുന്നപ്ര സ്വദേശി അബ്ദുള്‍ ഹമീദ്, കോട്ടയം കൊച്ചാലു സ്വദേശിനി ആന്‍സി ജോര്‍ജ്, ആമയന്നൂര്‍ സ്വദേശിനി ലക്ഷ്മിക്കുട്ടിയമ്മ , കാഞ്ഞിരപ്പള്ളി സ്വദേശി ജോസഫ് മാത്യു, വൈക്കം സ്വദേശി വാസു, പറമ്പുഴ സ്വദേശിനി ഏലിയാമ്മ, എറണാകുളം പള്ളിപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാന്‍, രാമപുരം സ്വദേശി എന്‍.പി. ഉസ്മാന്‍, തൃശൂര്‍ കുറ്റൂര്‍ സ്വദേശി പരീദ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്വദേശി മുഹമ്മദ് കോയ, അത്തോളി സ്വദേശി ഗോപാലന്‍, ചാലപ്പുറം സ്വദേശി അബ്ദുള്ള കോയ, കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അബ്ദുള്‍ റസാഖ്, ഇടയില്‍ പീടിക സ്വദേശിനി മറിയം എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1281 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.


Also read: ഹൃദയാഘാതത്തിനെ തുടർന്ന് കപിൽ ദേവ് ആശുപത്രിയിൽ 
 


82ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം (Covid19) ബാധിച്ചത്. എറണാകുളം 22, കണ്ണൂര്‍ 15, തിരുവനന്തപുരം 14, തൃശൂര്‍ 8, കോഴിക്കോട് 6, മലപ്പുറം, കാസര്‍ഗോഡ് 5 വീതം, പത്തനംതിട്ട 4, കോട്ടയം 2, കൊല്ലം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 64,789 സാമ്പിളുകളാണ്  പരിശോധിച്ചത്. 


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,184 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2770 പേരെയാണ്.  സംസ്ഥാനത്ത് ഇന്ന് 12 പുതിയ  ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 14 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 616 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)