തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വിദേശത്ത് നിന്ന്  എറണാകുളത്തെത്തിയ ആറ് പേര്‍ക്കും തിരുവനന്തപുരത്തെത്തിയ മൂന്ന് പേര്‍ക്കുമാണ് പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

യുകെയില്‍ നിന്നെത്തിയ 18, 47 വയസുകാരായ രണ്ട് പേര്‍, ടാൻസാനിയയിൽ നിന്നെത്തിയ യുവതി (43) യും ആൺകുട്ടി (11)യും ഘാനയിൽ നിന്നെത്തിയ യുവതി (44), അയർലണ്ടിൽ നിന്നെത്തിയ യുവതി (26) എന്നിവർക്കാണ് എറണാകുളത്ത് കോവിഡിന്റെ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തത്.


ALSO READ: Covid update | ഇന്ത്യയിൽ 6,317 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു


നൈജീരിയയിൽ നിന്ന് വന്ന ദമ്പതികൾ (54, 52), ഒരു സ്ത്രീ (51) എന്നിവർക്കാണ് തിരുവനന്തപുരത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ ആകെ 24 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതേസമയം, രാജ്യത്തെ ഒമിക്രോൺ കേസുകൾ 213 ആയി.


ഡല്‍ഹിയില്‍  57 പേര്‍ക്കും മഹാരാഷ്ട്രയില്‍ 54 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും പ്രതിരോധ നടപടികൾ വേ​ഗത്തിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണ നടപടികൾ കൈക്കൊള്ളാനും  കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.


ALSO READ: Omicron Inda Update: 15 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍, മഹാരാഷ്ട്രയേക്കാൾ കൂടുതൽ രോഗികൾ ഡൽഹിയിൽ , ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്


പരിശോധനയും നിരീക്ഷണവും വർദ്ധിപ്പിക്കുന്നതിനൊപ്പം രാത്രി കർഫ്യൂ ഏർപ്പെടുത്തൽ, വലിയ ഒത്തുചേരലുകൾക്ക് കർശന നിയന്ത്രണം, വിവാഹങ്ങളിലും ശവസംസ്കാര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം വെട്ടിക്കുറയ്ക്കൽ തുടങ്ങിയ നിയന്ത്രണങ്ങൾ നടപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നിർദേശിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.