Kilimanoor: കിളിമാനൂരിൽ ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Kilimanoor Accident: ശിവകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിയന്ത്രണം വിട്ട കാർ വന്നിടിക്കുകയായിരുന്നു എന്നു ദൃസാക്ഷികൾ പറയുന്നു.
തിരുവനന്തപുരം: കിളിമാനൂരിൽ ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.കിളിമാനൂർ കാനാറ ചരുവിള പുത്തൻവീട്ടിൽ ശിവകുമാർ (44) ആണ് മരിച്ചത് .സംസ്ഥാന പാതയിൽ കിളിമാനൂർ ഇരട്ടച്ചിറ പമ്പിനു മുന്നിൽ തിങ്കൾ രാത്രി 9 നായിരുന്നു അപകടം.ശിവകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിയന്ത്രണം വിട്ട കാർ വന്നിടിക്കുകയായിരുന്നു എന്നു ദൃസാക്ഷികൾ പറയുന്നു. ശിവകുമാർ മരം മുറിപ്പ് തൊഴിലാളിയാണ്. അപകടം നടന്ന ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അമ്പിളി. മക്കൾ: രോഹിണി, രേഷ്മ.
ALSO READ: മണിക്കൂറുകൾ ക്യൂ, ശബരിമലയിൽ ദർശനം ലദിക്കുന്നില്ല; ഭക്തർ കൂട്ടത്തോടെ മടങ്ങുന്നു
തെങ്ങിൽ നിന്നു വീണു മധ്യവയസ്കൻ മരിച്ചു
വയനാട് കണിയാമ്പറ്റയിൽ തെങ്ങിൽ നിന്നു വീണു മധ്യവയസ്കൻ മരിച്ചു. എടക്കൊമ്പം വട്ടമറ്റത്തിൽ സാബു പോൾ ആണ് മരിച്ചത്. തെങ്ങിൽ മെഷീൻ ഉപയോഗിച്ചു കയറുന്നതിനിടെ ആയിരുന്നു അപകടം. കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.