കണ്ണൂർ: ഗാന്ധിയൻ ആശയങ്ങൾക്ക് പ്രസക്തി കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലത്തും അവ സ്വന്തം ജീവിതത്തിൽ പാലിച്ച് പോകുന്ന ഒരു വ്യക്തിയുണ്ട് വടക്കൻ കേരളത്തിൽ. കണ്ണൂർ പയ്യന്നൂരിലെ വി.പി അപ്പുക്കുട്ട പൊതുവാളെന്ന സ്വാതന്ത്ര്യ സമര സേനാനി. നൂറാം വയസിലേക്ക് കടക്കുമ്പോഴും ഗാന്ധിയെന്നും ഖാദിയെന്നുമുള്ള വാക്കുകൾ കേൾക്കുമ്പോൾ ആ മുഖം വികാരങ്ങളാൽ തുടുക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രണ്ടാം ബർദോളി എന്നറിയപ്പെടുന്ന കണ്ണൂർ പയ്യന്നൂരിൽ ഖാദി പ്രചാരകനായി അറിയപ്പെടുന്ന വ്യക്തിയാണ് വി പി അപ്പുക്കുട്ടപൊതുവാൾ. തന്‍റെ നൂറാം ജന്മദിനത്തിലേക്ക് കടക്കുമ്പോഴും ഗാന്ധിയെന്നും ഖാദിയെന്നുമുള്ള വാക്കുകൾ കേൾക്കുമ്പോൾ അദ്ദേഹത്തിന്‍റെ കണ്ണുകളിൽ സമര സ്മരണകൾ ഇരമ്പിയെത്തും. 

Read Also: Kollam Toll Plaza Attack: ടോള്‍പ്ലാസ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയില്‍


മാനുഷികവും നീതിപൂര്‍വവുമായ സമൂഹം കെട്ടിപ്പടുക്കുന്നതിന് ഗാന്ധിയന്‍ ആശയങ്ങൾ എല്ലാ കാലത്തും അനിവാര്യവും പ്രസക്തവുമാണെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ബ്രിട്ടീഷ് കാവൽ പട്ടാളത്തിന്‍റെ കണ്ണുവെട്ടിച്ച് പഴയ പയ്യന്നൂർ പോലീസ് സ്റ്റേഷന് മുന്നിൽ സ്ഥാപിച്ച യൂണിയൻ ജാക്ക് വലിച്ചു താഴ്ത്തി, അവിടെ ദേശീയ പതാക ഉയർത്തി കെട്ടിയ സമര നേതാക്കളെയും മഹാത്മാഗാന്ധിയുടെ ഓർമ്മകൾക്കൊപ്പം, ദേശീയപ്രസ്ഥാനത്തിൽ പയ്യന്നൂരിന്‍റെ  ചരിത്ര പ്രാധാന്യവും നമുക്ക് പറഞ്ഞു തരികയാണ്  സ്വാതന്ത്ര്യ സമര സേനാനിയായ വി.പി അപ്പുക്കുട്ട പൊതുവാൾ.


ചരിത്രപ്രധാനമായ ഉപ്പുസത്യാഗ്രഹത്തിന് കേരളത്തിൽ വേദിയായത് പയ്യന്നൂർ ആയിരുന്നു. രണ്ടാം ബർദോളി എന്നറിയപ്പെട്ട പയ്യന്നൂരിന് ദേശീയ പ്രസ്ഥാനത്തിലും സ്വാതന്ത്ര്യസമരത്തിലും കർഷക പ്രക്ഷോഭങ്ങളിലും ഉള്ള പങ്ക് ചെറുതല്ല. കോളനി വാഴ്ചയ്ക്കും ചൂഷണത്തിനുമെതിതിരായ ചെറുത്തുനിൽപ്പുകൾക്ക് പുറമേ സാമൂഹിക പരിഷ്കരണത്തിൻ്റെയും നവോത്ഥാനത്തിൻ്റെയും പാരമ്പര്യമുള്ള നാടാണ് പയ്യന്നൂർ. 

Read Also: Corona Virus In India: രാജ്യത്ത് പടരുന്നത് ഒമിക്രോണിന്‍റെ പുതിയ വകഭേദം, വ്യാപനശേഷി വളരെ കൂടുതല്‍


1934 ജനുവരി 12 പയ്യന്നൂരിലെത്തിയ മഹാത്മാഗാന്ധി അയിത്തോച്ചാടനത്തിൻറെ ഭാഗമായി സ്വാമി ആനന്ദതീർത്ഥനെ സന്ദർശിക്കുകയും ശ്രീനാരായണ വിദ്യാലയ വളപ്പിൽ മാവിൻതൈ നടുകയും ചെയ്തിരുന്നു. ദണ്ഡിയാത്രയുടെ മാതൃകയിൽ കെ കേളപ്പന്‍റെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹത്തിന് സാക്ഷ്യം വഹിച്ച ഉളിയത്തുകടവും, ശ്രീനാരായണ വിദ്യാലയത്തിലെ ഗാന്ധി മാവും ഖാദികേന്ദ്രവും ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് ഒരുക്കാനും സർക്കാറിന് പദ്ധതിയുണ്ട്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.