വെഞ്ഞാറമൂട് പുല്ലമ്പാറ പഞ്ചായത്തിലെ വെളളുമണ്ണടി വാർഡിൽ ബാലൻ പച്ചയിൽ ബിജെപി പ്രവർത്തകനായ ബൈജു ദേവിന്റെ വീടിനാണ് ഇന്ന് രാവിലെ തീപിടിച്ചത് . ഓടുമേഞ്ഞ വീട് പൂർണ്ണമായും കത്തി നശിച്ചു . വീടിനകത്ത് ഉറങ്ങിക്കിടന്നിരുന്ന ബൈജു ദേവിന്റെ മക്കളിൽ ഒരാൾക്ക് പൊള്ളലേറ്റതായാണ് അറിയുന്നത്. 


ഇവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വെഞ്ഞാറമൂട് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത് . വീട് പൂർണമായും കത്തി നശിച്ചു . ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം